Kottayam Local

പുതിയ നേതൃത്വത്തെ കാത്തിരിക്കുന്നത് നിരവധി കടമ്പകള്‍

ചങ്ങനാശ്ശേരി: നഗരസഭയുടെ പുതിയ നേതൃത്വത്തെ കാത്തിരിക്കുന്നത് നിരവധി കടമ്പകള്‍. ഇടതു-വലതു മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും പരിഹരിക്കപ്പെടാതെ കിടക്കുന്ന മാലിന്യ പ്രശ്‌നം പുതിയ ഭരണാധികാരികള്‍ക്ക് വീണ്ടും തലവേദനയാവും.
പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഫാത്തിമാപുരത്ത് ഡംപിങ് സ്റ്റേഷന്‍ സ്ഥാപിക്കുമ്പോള്‍ അവിടെ ജനവാസം തീരെ കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ തൊട്ടടുത്തുപോലും ജനവാസം വര്‍ധിച്ചിരിക്കുകയാണ്. ഇതു വലിയ പ്രശ്‌നമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനു പരിഹാരമായി ഇവിടെ നിന്ന് ജനവാസം കുറഞ്ഞ ഭാഗത്തേക്ക് ഡംപിങ് സ്റ്റേഷന്‍ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ടെങ്കിലും പരിഹരിക്കപ്പെട്ടില്ല. നഗരസഭാ വക അറവുശാല ഇല്ലാത്തതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിന്റെ അഭാവം മൂലം എവിടെയുമിട്ടു മാടുകളെ കശാപ്പു ചെയ്യുന്ന അവസ്ഥയാണുള്ളത്. ഇതുകാരണം മാസാവശിഷ്ടങ്ങള്‍ എവിടെയും വലിച്ചെറിയുന്നതും പതിവാണ്. ഇതിനും പരിഹാരം കണേണ്ടതായിട്ടുണ്ട്.
നഗരത്തിലെ വഴിയോര വിളക്കുകള്‍ പ്രകാശിക്കാത്തത് നഗരത്തിനു തീരാ ശാപമായി മാറിയിട്ടുണ്ട്. ഇതിനു പരിഹാരം കാണാന്‍ നഗരസഭ ഭരിച്ചിരുന്നവര്‍ ശ്രമിച്ചിട്ടും പരജയപ്പെട്ടിരുന്നു. ഉമ്പുഴിച്ചിറ തോടിന്റെ കൈയേറ്റം കണ്ടെത്തി നീരൊഴുക്കു ശക്തമാക്കാന്‍ നടപടി സ്വകരിക്കുന്നതോടൊപ്പം മാലിന്യം എസി തോട്ടില്‍ എത്തത്തക്ക വിധത്തില്‍ ആലപ്പുഴ റോഡിലെ കലുങ്ക് വികസിപ്പിക്കേണ്ടതായുണ്. നഗരത്തില്‍ ഓടുന്ന എല്ലാ ഓട്ടോകള്‍ക്കും സ്റ്റാന്‍ഡ് പെര്‍മിറ്റ് നല്‍കുമെന്ന് പറയാന്‍ തുടങ്ങിയിട്ട് നളേറെയായെങ്കിലും പരിഹരിക്കപ്പെട്ടിട്ടില്ല. അടിയന്തരമായി ഇതിനു പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്. മുന്‍ ഭരണാധികാരികള്‍ മുന്നോട്ടുവച്ച പലപദ്ധതികളും പാതിവഴിയില്‍ മുടങ്ങിയിട്ടുണ്ട്. അവ പൂര്‍ത്തീകരിക്കാനും പരിപാടികള്‍ ആവിഷ്‌കരിക്കണം. ഇതിനേക്കാള്‍ ഉപരി പരിചയ സമ്പന്നരായ പ്രതിപക്ഷമാണ് ഇത്തവണ നഗരസഭയില്‍ ഉള്ളത്. പരാതികള്‍ ഇല്ലാതെ ഭരണം നടത്തേണ്ടതും പുതിയ ചെയര്‍മാനു വെല്ലുവിളി ആവാനാണ് സാധ്യത.
Next Story

RELATED STORIES

Share it