Second edit

പുതിയ നിഗമനം



പരിണാമവാദികള്‍ പറയാറുള്ളത് നിയാണ്ടര്‍താല്‍ മനുഷ്യര്‍ പരിണമിച്ച് ഇന്നു കാണുന്ന മനുഷ്യനായി എന്നാണ്. രണ്ടുകൂട്ടരും ഹോമോഹെയ്ഡല്‍ബര്‍ഗന്‍സിസ് എന്നു പേരുള്ള ഒരു ജീവിവര്‍ഗത്തില്‍ നിന്നു വന്ന രണ്ടു കൈവഴികളാണ് എന്ന സിദ്ധാന്തം പിന്നീടുണ്ടായി. ജര്‍മനിയിലെ ഹെയ്ഡല്‍ബര്‍ഗില്‍ നിന്നു കണ്ടെടുത്ത അസ്ഥികളില്‍ നിന്നാണ് അങ്ങനെയൊരു പേരു വന്നത്. നിയാണ്ടര്‍താലിന്റെ ഫോസിലുകള്‍ക്ക് രണ്ടരലക്ഷം വര്‍ഷം പഴക്കമുണ്ടെന്നാണ് അനുമാനം. ഹോമോസാപ്പിയന്‍സ് എന്ന് പേരുള്ള മനുഷ്യര്‍ 1,95,000 വര്‍ഷം മുമ്പുതൊട്ട് ഭൂമിയില്‍ ജീവിച്ചിരുന്നുവെന്നൊരു കണക്കുണ്ട്. എന്നാല്‍, എന്നാണ് ഹെയ്ഡല്‍ബര്‍ഗന്‍സിസില്‍ നിന്ന് മനുഷ്യര്‍ വേറിട്ടത് എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഇതുവരെയില്ലായിരുന്നു. ഇപ്പോള്‍ മൊറോക്കോയിലെ ജബല്‍ ഇര്‍ഹൂദില്‍ നിന്ന് കണ്ടെടുത്ത മനുഷ്യാസ്ഥികള്‍ കാര്‍ബണ്‍ ഡേറ്റിങ് നടത്തിയപ്പോള്‍ അവയ്ക്ക് മൂന്നുലക്ഷം വര്‍ഷം പ്രായമുണ്ടെന്നു തെളിഞ്ഞു. മാത്രമല്ല, മനുഷ്യര്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ പല ഭാഗത്തേക്കായി പരന്നിരുന്നുവെന്നും അതോടെ വ്യക്തമായി. ഇതുവരെ ആഫ്രിക്കയുടെ തെക്കന്‍-കിഴക്കന്‍ മേഖലകളില്‍ മാത്രമാണ് അത്തരം ഫോസിലുകള്‍ കണ്ടിരുന്നത്. നരവംശശാസ്ത്രജ്ഞരുടെയും പരിണാമവാദികളുടെയും ഒരു പ്രധാന നിഗമനമാണ് അതോടെ തകരുന്നത്. ഒരേയവസരം നിയാണ്ടര്‍താലും മനുഷ്യരും ജീവിച്ചിരുന്നുവെന്നാണ് ഈ ഫോസിലുകള്‍ സൂചിപ്പിക്കുന്നത്. ഫോസില്‍ വിജ്ഞാനീയത്തില്‍ അതുപോലെ പുനപ്പരിശോധിക്കേണ്ട പല നിഗമനങ്ങളും ബാക്കി കിടക്കുന്നു.
Next Story

RELATED STORIES

Share it