പുതിയ ടെലികോം പോളിസിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: പുതിയ ടെലികോം നയത്തിന് (നാഷനല്‍ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് പോളിസി 2018) കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 2020ഓടെ 10000 കോടി രൂപയുടെ നിക്ഷേപവും 40 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങളും ലക്ഷ്യമിടുന്നതാണ് പദ്ധതി.
പദ്ധതി പ്രകാരം രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും 50 എംബിപിഎസ് വേഗതയുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാവും. പഞ്ചായത്തുകള്‍ക്ക് 2020നുള്ളില്‍ ഒരു ജിബിപിഎസ് വേഗതയുള്ള കണക്ഷനും 2020നുള്ളില്‍ 10 ജിബിപിഎസ് വേഗതയുള്ള കണക്ഷനും ലഭ്യമാക്കുമെന്ന്് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് ടെലികോം മന്ത്രി മനോജ് സിന്‍ഹ അറിയിച്ചു. ഇതുവഴി ഇന്ത്യയുടെ ജിഡിപി നിരക്ക് എട്ടു ശതമാനമായി ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ലൈസന്‍സ് ഫീസ്, സ്‌പെക്ട്രം ഉപയോഗ ചാര്‍ജ്, ആഗോള സേവന ഫണ്ട് ചാര്‍ജുകള്‍ എന്നിവ പരിശോധിച്ച് ടെലികോം മേഖലയിലെ കടങ്ങള്‍ക്ക് പരിഹാരം കാണാനും പദ്ധതിയുണ്ട്.

Next Story

RELATED STORIES

Share it