kozhikode local

പുതിയ കേരളത്തിനായി കൈകോര്‍ത്തു; കോഴിക്കോട് സമാഹരിച്ചത് 17

കോടികോഴിക്കോട്: നവ കേരളം പടുത്തുയര്‍ത്തുന്നതിനു കോഴിക്കോട് ജില്ലയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന 16 കോടി കവിഞ്ഞു. 11 മുതല്‍ 15 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടന്ന ക്യാംപയിനിന്റെ അവസാന ദിവസം കൊയിലാണ്ടിയില്‍ ലഭിച്ചത് 1,15,00600 രൂപയാണ്. ഇതോടെ ജില്ലയില്‍ വിഭവസമാഹരണത്തിലൂടെ ലഭിച്ച ആകെ തുക 16,64,44,240 രൂപയായി. സമാനതകളില്ലാത്ത ദുരന്തത്തെ നേരിട്ട കേരളത്തിന്റെ പുനരുജ്ജീവനം എളുപ്പമാക്കുമെന്ന പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കിയാണ് ജനകീയ കൂട്ടായ്മയിലൂടെ തുക സമാഹരിച്ചതെന്ന് ജില്ലാ കലക്ടര്‍ യു വി ജോസ് പറഞ്ഞു.
ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടന്ന തുക സമാഹരണത്തിന് ജില്ലയിലെ ക്യാംപുകളില്‍ നിന്നെല്ലാം ലഭിച്ചത് മികച്ച പ്രതികരണമാണ്.ജില്ലയിലെ വിവിധ മേഖലകളില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക.
വടകര-72,94,373 രൂപ, കുറ്റിയാടി-84,39,594 രൂപ, ഫറോഖ്-1,35,00,000 രൂപ, കോഴിക്കോട്- 2,74,00,000 രൂപ, താമരശ്ശേരി- 28,86,163 രൂപ, മുക്കം-64,96,878 രൂപ, കലക്ട്രേറ്റ് 8,89,23,667 രൂപ, കൊയിലാണ്ടി 1,15,66941 രൂപ എന്നിവയാണ് വിഭവസമാഹരണം വഴി ലഭിച്ചത്. കൂടാതെ കലക്—ട്രേറ്റില്‍ 7,81,72,861 രൂപയും വടകര താലൂക്കില്‍ 93,00000 രൂപ, കോഴിക്കോട് താലൂക്കില്‍ 2,13,301 രൂപയും താമരശ്ശേരി താലൂക്കില്‍ 2,30,844 രൂപയും കൊയിലാണ്ടി താലൂക്കില്‍ 37,00000 രൂപയും ലഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it