Flash News

പുതിയ കെപിസിസി അധ്യക്ഷന്‍ 15ന്: നേതാക്കളോട് ഡല്‍ഹിയിലെത്താന്‍ രാഹുല്‍

പുതിയ കെപിസിസി അധ്യക്ഷന്‍ 15ന്: നേതാക്കളോട് ഡല്‍ഹിയിലെത്താന്‍ രാഹുല്‍
X
ഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് പുനസംഘടന സംബന്ധിച്ച് ചര്‍ച്ചക്കായി നേതാക്കളോട് ഡല്‍ഹിയിലെത്താന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.പുതിയ കെപിസിസി പ്രസിഡന്റിനെ 15നകം പ്രഖ്യാപിക്കുമെന്നാണ് വിവരം. അടുത്ത ബുധന്‍,വ്യാഴം ദിവസങ്ങളില്‍ തലസ്ഥാനത്ത് എത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.



മുല്ലപ്പള്ളി രാമചന്ദ്രന്‍,കെ.സുധാകരന്‍,കൊടിക്കുന്നില്‍ സുരേഷ്, കെവി.തോമസ് എന്നിവരെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് പരിഗണിക്കുന്നത്. യുഡിഎഫ് കണ്‍വീനറുടെ കാര്യം, രാജ്യസഭയിലേക്ക് കേരളത്തില്‍ നിന്ന് ഒഴിവ് വന്ന സീറ്റിനെക്കുറിച്ചും  ചര്‍ച്ച നടക്കുമെന്നാണ് സൂചന.
Next Story

RELATED STORIES

Share it