malappuram local

പുതിയ കെട്ടിടം വൈദ്യുതീകരിച്ചില്ല; ബദല്‍ സ്‌കൂള്‍ പ്രവേശനോല്‍സവം ഓലഷെഡില്‍



തിരൂരങ്ങാടി: നന്നമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ ചീര്‍പ്പിങ്ങല്‍ കാളംതിരുത്തി ബദല്‍ വിദ്യാലയത്തിന്റെ പുതിയ കെട്ടിടം നിര്‍മാണം പൂര്‍ത്തിയായിട്ടും പുതിയ അധ്യയനമാരംഭിച്ചത് ഓലഷെഡില്‍ തന്നെ. കെട്ടിടത്തില്‍ വൈദ്യുതീകരികരണം നടത്താത്തതാണ് കാരണമായി പറയുന്നത്. ബദല്‍ വിദ്യാലയത്തിന്റെ തുടക്കത്തില്‍ നൂറിലതികം വിദ്യാര്‍ഥികള്‍ പഠിച്ചിരുന്നെങ്കിലും പിന്നീട് സ്‌കൂള്‍ ഇല്ലാതാകുമെന്ന അവസ്ഥ വന്നതോടെ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞു. കാളംതിരുത്തിയിലെ ഇരുനൂറിലധികം വരുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠനത്തിനുള്ള ഏക ആശ്രയമാണ് ഈ ബദല്‍ വിദ്യാലയം.സ്വന്തമായി സ്ഥലമില്ലാത്തതിരുന്ന സ്‌കൂളിന് ഇറിഗേഷന്‍ വകുപ്പിന്റെ ഒരേക്കര്‍ ഭൂമി, 2015 ല്‍ വിദ്യഭ്യാസ വകുപ്പിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പി കെ അബ്ദുറബ്ബ്  എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണിതത്. ഇത്തവണ 16 പുതിയ പ്രവേശനമുള്‍പ്പെടെ 32 ഓളം വിദ്യാര്‍ത്ഥികളാണ് ഈ വിദ്യാലയത്തിലുളളത്.ഇത്തവണ പ്രീെ്രെപമറി കൂടി ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ള രണ്ട് അധ്യാപകര്‍ക്ക് പുറമെ ഒരാളെ കൂടി പിടിഎയുടെ ചിലവില്‍ നിയമിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it