Gulf

പുതിയ കരാറില്‍ പാകിസ്താനിലേക്ക് ആദ്യ എല്‍എന്‍ജി കപ്പല്‍ എത്തി

ദോഹ: പാകിസ്താന്‍ സ്‌റ്റേറ്റ് ഓയില്‍ കമ്പനിയുമായി ഉണ്ടാക്കിയ ദീര്‍ഘ കാല കരാറിന്റെ അടിസ്ഥാനത്തില്‍ ഖത്തര്‍ ഗ്യാസിന്റെ ആദ്യ എല്‍എന്‍ജി കപ്പല്‍ പാകിസ്താനിലെ ഖാസിം തുറമുഖത്ത് സുരക്ഷിതമായി എത്തി.
ഖത്തര്‍ ഗ്യാസിന്റെ ചാര്‍ട്ടേര്‍ഡ് എല്‍എന്‍ജി കപ്പലായ അല്‍ഗത്തറയിലാണ് വാതകം കൊണ്ടു പോയത്. കപ്പല്‍ ഫെബ്രുവരി 26നാണ് റാസ് ലഫാനില്‍ നിന്ന് പുറപ്പെട്ടത്. നകിലാത്ത് ആണ് കപ്പലിന്റെ ഉടമസ്ഥര്‍
ഖത്തര്‍ ഗ്യാസിനെ സംബന്ധിച്ചിടത്തോളം സുപ്രധാന നാഴികക്കല്ലാണ് ഇതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ആല്‍ഥാനി പറഞ്ഞു. ക്യു-ഫഌക്‌സ് വിഭാഗത്തില്‍പ്പെട്ട കപ്പലില്‍ ആദ്യമായാണ് ഖത്തര്‍ ഗ്യാസ് വാതകം കയറ്റി അയക്കുന്നത്.
ഇത് വിജയകരമാക്കാന്‍ സാധിച്ചത് നകീലാത്ത്, പാകിസ്താന്‍ സ്റ്റേറ്റ് ഓയില്‍ കമ്പനി, ഖാസിം തുറമുഖം എന്നിവയ്ക്ക് അ ദ്ദേഹം നന്ദി അറിയിച്ചു.
Next Story

RELATED STORIES

Share it