ernakulam local

പുതിയ അേന്വഷണസമിതിയെ നിയമിക്കുമെന്ന് സൂപ്രണ്ട്; മൂന്നു ദിവസത്തിനകം പുതിയ റിപോര്‍ട്ട് സമര്‍പ്പിക്കും

കളമശ്ശേരി: എറണാകുളം ഗവ.മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച രോഗികള്‍ക്ക് കുത്തിവയ്പിനിടയില്‍ തളര്‍ച്ചയും ബോധക്ഷയവും ഛര്‍ദ്ദിയുമുണ്ടായ സംഭവത്തില്‍ നേരത്തേ നിശ്ചയിച്ച നാലംഗ സമിതിയെ മാറ്റി പുതിയ സമിതിയെ നിശ്ചയിക്കുമെന്ന് മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു.
സര്‍ജറി, ഫാര്‍മക്കോളജി, മൈക്രോ ബയോളജി തുടങ്ങിയ വകുപ്പു മേധാവികളെ ഉള്‍പ്പെടുത്തിയാണ് പുതിയ അന്വേഷണസംഘത്തിനു രൂപം നല്‍കുന്നത്. മെഡിക്കല്‍ കോളജില്‍ ഇന്നലെ പ്രതിഷേധവുമായി എത്തിയ പ്രതിപക്ഷ യുവജനസംഘടനയ്ക്കാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. പുതിയതായി നിയമിച്ച അന്വേഷണസമിതി മൂന്നു ദിവസത്തിനകം അന്വേഷണ റിപോര്‍ട്ട് നല്‍കണമെന്നാണ് പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ നാലിന് മെഡിസിന്‍ വിഭാഗത്തിലെ പത്ത് രോഗികള്‍ക്കാണ് കുത്തിവയ്പിനിടയില്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. പിന്നീട് ഇവരെ പത്തുപേരെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇതില്‍ കുഴിവേലിപ്പടി സ്വദേശിനി ഹൈറുന്നിസയ്ക്ക് രോഗം കലശലായതിനെ തുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധത്തിനിടയില്‍ ഇവരെ വിദഗ്ധ ചികില്‍സയ്ക്കായി ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് ഇവരെ തുടര്‍ചികില്‍സയ്ക്കായി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
സംഭവം സംബന്ധിച്ച് ഡെപ്യൂട്ടി സൂപ്രണ്ടും ഉള്‍പ്പെടുന്ന നാലംഘ സംഘത്തെ ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും ഒരു വിഭാഗം ആളുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മെഡിസിന്‍ വിഭാഗം മേധാവി അന്വേഷണസമിതിയില്‍ നിന്നും ഒഴിവായി.
തുടര്‍ന്ന് ഡെപ്യൂട്ടി സൂപ്രണ്ട് പീറ്റര്‍ വാഴയില്‍, ഫാര്‍മക്കോളജി മേധാവി ഡോ.വീണശ്രീ, സ്റ്റോര്‍ സൂപ്രണ്ട് കൃഷ്ണന്‍, എന്നിവരടങ്ങിയ സമിതി നടത്തിയ അന്വേഷണ റിപോര്‍ട്ട് തിങ്കളാഴ്ച്ച സമര്‍പ്പിച്ചിരുന്നെങ്കിലും ഈ റിപോര്‍ട്ടിന്റെ വിവരം പുറത്തു വരുന്നതിന് തൊട്ടുപിന്നാലെ പുതിയ സമിതിക്ക് മെഡിക്കല്‍ കോളജ് അധികൃതര്‍ അന്വേഷണച്ചുമതല നല്‍കിയത്.
Next Story

RELATED STORIES

Share it