പുതിയ അധ്യയനവര്‍ഷം: സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദേശം

തിരുവനന്തപുരം: മധ്യവേനലവധി—ക്കുശേഷം സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചുവെന്ന് ഉറപ്പുവരുത്തണമെന്ന് പോലിസിനും മോട്ടോര്‍വാഹന വകുപ്പിനും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.
സ്‌കൂള്‍ തുറക്കുന്നതോടെ ഉണ്ടാവുന്ന ഗതാഗതത്തിരക്ക് വര്‍ധനവും ജൂണ്‍ മാസത്തെ മഴയും കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. സ്‌കൂള്‍ അധികൃതരും രക്ഷാകര്‍ത്താക്കളും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. അപകടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക, വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, വിദ്യാലയ പരിസരങ്ങളില്‍ മയക്കുമരുന്നുകള്‍, പുകയില ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ ലഭ്യത പൂര്‍ണമായും തടയുക, പെണ്‍കുട്ടികളുടെ സുരക്ഷ പ്രത്യേകം ഉറപ്പുവരുത്തുക എന്നിവയാണ് പോലിസ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പരിസരങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങളും പരിശോധനയും നടത്തണം. ട്രാഫിക് ഡ്യൂട്ടി—ക്ക് അവശ്യം വേണ്ട പോലിസ് ഉദ്യോഗസ്ഥരെ നിയോഗിക്കണം.
വിദ്യാലയ പരിസരങ്ങളില്‍ മയക്കുമരുന്ന് വില്‍പന, ഉപഭോഗം, കൈമാറ്റം എന്നിവ ഇല്ലായ്മ ചെയ്യുന്നതിന് കര്‍ശനമായ പോലിസ് നിരീക്ഷണം ഏര്‍പ്പെടുത്തണം. ഇതിനായി സ്റ്റുഡന്റ് പോലിസ് കേഡറ്റ,് ആന്റി നര്‍കോട്ടിക് സ്‌ക്വാഡ്, ജനമൈത്രി പോലിസ്, ഷാഡോ പോലിസ് തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്താം. സ്‌കൂള്‍ വിദ്യാര്‍ഥികളുമായി വരുന്ന വാഹനങ്ങള്‍ മോട്ടോര്‍ ചട്ടപ്രകാരമുളള നിബന്ധനകള്‍ പാലിച്ചിട്ടുണ്ടോ എന്ന് കര്‍ശനമായി പരിശോധിക്കണം. വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ചുകൊണ്ടുപോവുന്ന രീതി ഒഴിവാക്കാന്‍ ഡ്രൈവര്‍മാരും രക്ഷിതാക്കളും ശ്രദ്ധിക്കണം. പരീശീലനം സിദ്ധിച്ച ഡ്രൈവര്‍മാര്‍ തന്നെയാണ് വാഹനം ഓടിക്കുന്നത് എന്നതുള്‍പ്പെടെയുളള കാര്യങ്ങള്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it