Flash News

പുതിയ അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ തുറന്നു



ന്യൂഡല്‍ഹി: ബംഗ്ലാദേശ്, മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഇന്ത്യ രണ്ടു പുതിയ ചെക്‌പോസ്റ്റുകള്‍ തുറന്നു. മ്യാന്‍മറിലെ നിയമപരമായ യാത്രാരേഖകള്‍ ഉള്ളവര്‍ക്ക് മിസോറാമിലെ ലോങ്ടാലൈ ജില്ലയിലെ സോറിന്‍പുരി അംഗീകൃത ചെക്‌പോസ്റ്റിലൂടെ ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യാന്‍ സാധിക്കുമെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള എല്ലാ വിഭാഗം യാത്രക്കാര്‍ക്കും നിയമപരമായ രേഖകളുണ്ടെങ്കില്‍ മിസോറാമിലെ ലുങ്‌ഗ്ലെയ് ജില്ലയിലെ കവാര്‍പുച്ചിയ ചെക്‌പോസ്റ്റിലൂടെ ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യാം. മ്യാന്‍മറിലെ സിറ്റ്‌വ്വിപോര്‍ട്ടില്‍ നിന്ന് 287 കിലോമീറ്റര്‍ അകലെയാണ് സോറിന്‍പുരി. 2012ല്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് മ്യാന്‍മര്‍ സന്ദര്‍ശനത്തിനിടെയാണ് ഇതുസംബന്ധിച്ച കരാര്‍ ഒപ്പുവച്ചത്. സപ്തംബര്‍ അഞ്ച് മുതലുള്ള ദ്വിദിന സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കവാര്‍പുച്ചിയ ചെക്‌പോസ്റ്റ് ആരംഭിക്കാന്‍ തീരുമാനിച്ചത്. മ്യാന്‍മറുമായി ഇന്ത്യ 1,643 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്.
Next Story

RELATED STORIES

Share it