kannur local

പുതിയതെരുവില്‍ വീട് കുത്തിത്തുറന്ന് 30 പവന്‍ കവര്‍ന്നു

പുതിയതെരു: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 30 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ചിറക്കല്‍ ചിറയ്ക്ക് സമീപം പാറയില്‍ ബാബുവിന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്. ഇക്കഴിഞ്ഞ 13ന് രാവിലെ വീട് പൂട്ടി ബാബുവും ഭാര്യയും കുട്ടിയും കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനത്തിന് പോയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്. ബാബുവിന്റെ വീടിന് മുകള്‍ നില പണിയുന്നുണ്ട്.
ഇവിടേക്ക് കയറിപറ്റിയ മോഷ്ടാവ് താഴേക്കുള്ള വാതില്‍ ഇളക്കിമാറ്റിയാണ് അകത്തു കടന്നതെന്നാണു നിഗമനം. മുറിയിലെ അലമാര കുത്തിത്തുറന്നാണ് ആഭരണങ്ങള്‍ കവര്‍ന്നത്. വളപട്ടണം പോലിസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
വളപട്ടണം സിഐ പി പി ശ്രീജിത്താണ് കേസ് അന്വേഷിക്കുന്നത്.
Next Story

RELATED STORIES

Share it