Second edit

പുണ്യജലം



ഇന്ത്യയിലെ ബഹുഭൂരിഭാഗം ജനങ്ങള്‍ തീര്‍ത്ഥജലമായി കാണുന്ന വെള്ളമാണ് ഗംഗാനദിയിലേത്. ഗംഗയുടെ പോഷകനദിയായ യമുനയുടേതും പുണ്യജലമായി കരുതപ്പെടുന്നു. എന്നാല്‍, ഈ നദികളിലെ ജലം ഇന്ന് മാരകമായിത്തീര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.ഈയടുത്ത് പുറത്തിറങ്ങിയ വിക്ടര്‍ മല്ലെറ്റിന്റെ 'ജീവന്റെ നദി, മരണത്തിന്റെയും' എന്ന പുസ്തകം സ്‌തോഭജനകമായ വസ്തുതകളാണു വെളിപ്പെടുത്തിയിരിക്കുന്നത്. മനുഷ്യവിസര്‍ജ്യങ്ങളാണ് നദികളെ മാരകമാക്കി തീര്‍ക്കുന്നത്. ഈ മാലിന്യങ്ങളുടെ ഫലമായി ഉല്‍പാദിപ്പിക്കപ്പെടുന്ന ബാക്റ്റീരിയകള്‍ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാനും അതിജീവിക്കാനും കഴിയുന്ന സൂപ്പര്‍ബഗുകളായി രൂപാന്തരപ്പെട്ടിരിക്കുന്നുവെന്ന് തെളിവുകള്‍ നിരത്തിയാണ് വിക്ടര്‍ ചൂണ്ടിക്കാട്ടുന്നത്.ഉത്തരേന്ത്യയിലെ മിക്കവാറും പ്രദേശങ്ങളില്‍ കക്കൂസുകള്‍ ഇല്ലാത്തതുകൊണ്ട് തുറസ്സായ സ്ഥലങ്ങളിലാണ് അവരുടെ വിസര്‍ജ്യങ്ങള്‍ നിക്ഷേപിക്കുന്നത്. മതപരമായ സംഘസ്‌നാനമാണ് ഗംഗാനദിയുടെ മറ്റൊരു പ്രശ്‌നം. മെയ്-ജൂലൈ മാസങ്ങളില്‍ ഈ കൂട്ടക്കുളി വര്‍ധിച്ച നിലയില്‍ അനുഭവപ്പെടുന്നു. ഗംഗാതീരത്ത് നടക്കുന്ന ശവസംസ്‌കാരവും നദിയെ മലിനീകരിക്കുകയാണ്. കച്ചവടാടിസ്ഥാനത്തിലുള്ള ശവദാഹത്തിന്റെ ഫലമായി പാതിവെന്ത ജഡങ്ങള്‍ നദിയിലൊഴുക്കുകയാണ്. ഇതും ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വലുതാണ്.
Next Story

RELATED STORIES

Share it