Second edit

പുക മൂടുന്ന ഡല്‍ഹി



ലോകത്തില്‍ ഏറ്റവും കൂടുതല്‍ അന്തരീക്ഷമലിനീകരണമുള്ള നഗരങ്ങളില്‍ ഒന്നാണ് ഡല്‍ഹിയെന്ന് ആരും പറയാതെ തന്നെ നഗരവാസികള്‍ക്കറിയാം. ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്യുന്നതിന്റെ പത്തിരട്ടിയാണ് നഗരത്തിലെ വായുമലിനീകരണം. കാറുകളും ഇരുചക്രവാഹനങ്ങളും ചെറുകിട നിര്‍മാണശാലകളും മലിനീകരണം ശക്തിപ്പെടുത്തുന്നു. ദീപാവലിവേളയില്‍ പടക്കം പൊട്ടിക്കുകയും പൂത്തിരി കത്തിക്കുകയും ചെയ്യുമ്പോള്‍ മനുഷ്യന് ശ്വസിക്കാവുന്നതിന്റെ 30 ഇരട്ടി പുകയാണ് വായുവില്‍ തങ്ങിനില്‍ക്കുക. മാലപ്പടക്കം പൊട്ടുമ്പോള്‍ ലോകാരോഗ്യസംഘടന പറഞ്ഞതിന്റെ 1000 ഇരട്ടിയാണ് മലിനീകരണം. പാമ്പു പുളയുന്നപോലെ കത്തുന്ന ഒരുതരം മത്താപ്പിന്റെ കാര്യത്തില്‍ ഇത് 2,560 ഇരട്ടിയാണ്. ഈ വര്‍ഷം സുപ്രിംകോടതി അതൊക്കെ വിലക്കി. വായുമലിനീകരണം മൂലം ദിനേന ശരാശരി എട്ടുപേര്‍ മരിക്കുന്ന നഗരത്തില്‍ വിലക്ക് വലിയ ആശ്വാസമായിരുന്നു. അത് മുസ്‌ലിം ഗൂഢാലോചനയുടെ ഫലമാണെന്നു ചില ഹിന്ദുത്വവീരന്‍മാര്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ശ്വാസം മുട്ടുന്ന ഡല്‍ഹി നിവാസികള്‍ അതൊക്കെ ചുമച്ചുതള്ളി. യഥാര്‍ഥത്തില്‍ ഉത്തരേന്ത്യന്‍ ഹിന്ദുക്കള്‍ ദീപാവലിക്ക് കരിമരുന്നുപ്രയോഗം തുടങ്ങിയതിനു കാരണം ചൈനക്കാരാണ്. അവരാണ് രണ്ടോ മൂന്നോ നൂറ്റാണ്ടു മുമ്പ് കരിമരുന്നുകൊണ്ടുള്ള പടക്കം, പൂത്തിരി തുടങ്ങിയവ ഇന്ത്യയില്‍ വില്‍ക്കാന്‍ തുടങ്ങിയത്. മതപരമായി അതിനു വലിയ പ്രാധാന്യമുണ്ടെന്നു പറഞ്ഞുകൂടാ!
Next Story

RELATED STORIES

Share it