Second edit

പുകവലി ദേശങ്ങള്‍

തെക്കുകിഴക്കനേഷ്യയിലെ പല രാജ്യങ്ങളും ഏഷ്യന്‍ ടൈഗേഴ്‌സ് എന്നാണ് അറിയപ്പെട്ടിരുന്നത്. കുതിച്ചുയരുന്ന സാമ്പത്തിക വളര്‍ച്ചയുടെ പേരിലാണ് അവര്‍ ഈ നാമധേയം നേടിയെടുത്തത്.എന്നാല്‍, തെക്കുകിഴക്കനേഷ്യയിലെ പല രാജ്യങ്ങളും ഇന്ന് അറിയപ്പെടുന്നത് പുകവലിയുടെ പേരിലാണ്. ലോകത്ത് പുകവലിക്കെതിരേ ബോധവല്‍ക്കരണം ശക്തമായത് സമീപകാലത്താണ്. ഇന്ത്യയടക്കം പല രാജ്യങ്ങളിലും പുകയിലയുടെ ഉപഭോഗത്തില്‍ കുറവു വന്നിട്ടുമുണ്ട്.എന്നാല്‍. തെക്കുകിഴക്കനേഷ്യയിലെ പല രാജ്യങ്ങളിലും പുകവലി അമിതമായ തോതിലാണു നിലനില്‍ക്കുന്നത്. ഇന്തോനീസ്യയില്‍ 15 വയസ്സു കഴിഞ്ഞ പുരുഷന്‍മാരില്‍ 76 ശതമാനവും പുകവലിയന്‍മാരാണത്രേ. ലോകത്തെ ഏറ്റവും വലിയ പുകവലിനിരക്കും അതുതന്നെ. തൊട്ടുപിന്നാലെയാണ് കമ്മ്യൂണിസ്റ്റ് ഭരണത്തിലുള്ള വിയറ്റ്‌നാം. അവിടെ 47 ശതമാനം പുരുഷന്‍മാര്‍ക്കും ഒരു പുകയില്ലാതെ പറ്റില്ല. മലേസ്യയും ഫിലിപ്പീന്‍സും ഒട്ടും പിന്നിലല്ല. രണ്ടു രാജ്യങ്ങളിലും 43 ശതമാനം പുരുഷന്‍മാര്‍ പുകവലിക്കാരാണെന്ന് ലോകാരോഗ്യസംഘടന പറയുന്നു. തൊട്ടടുത്തുള്ള തായ്്‌ലന്‍ഡില്‍ 41 ശതമാനമാണ് പുകവലിക്കാര്‍.സര്‍ക്കാരുകള്‍ പുകവലി തടയാന്‍ നികുതി വര്‍ധിപ്പിക്കുകയാണു ചെയ്യുന്നത്. പക്ഷേ, അതുകൊണ്ടു നേട്ടമല്ല, നഷ്ടമാണു സംഭവിക്കുന്നത്. കാരണം, കള്ളക്കടത്ത് സിഗരറ്റുകള്‍ നാട്ടിലെങ്ങും സുലഭമാണ്. സര്‍ക്കാരിനു വരുമാന നഷ്ടം, നാട്ടുകാര്‍ക്ക് ആരോഗ്യനഷ്ടം- ഇതാണ് ഇപ്പോള്‍ ഈ പ്രദേശങ്ങളിലെ സ്ഥിതി.
Next Story

RELATED STORIES

Share it