Second edit

പുകവലി ചൈനയില്‍

വികസിത രാജ്യങ്ങളില്‍ പൊതുവേ ജനങ്ങള്‍ പുകവലിയോട് മുഖംതിരിക്കുകയാണ്. പുകവലി ആരോഗ്യത്തിന് ആപത്താണെന്ന് ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. പുകവലി നിരുല്‍സാഹപ്പെടുത്തുന്നതിനുള്ള നടപടികള്‍ മിക്കവാറും എല്ലാ രാജ്യങ്ങളിലും വ്യാപകമായിത്തന്നെ നടക്കുന്നുമുണ്ട്. എന്നാല്‍, ചൈനയില്‍ സ്ഥിതി നേരെ മറിച്ചാണ്. ലോകത്ത് മൊത്തം ഉപയോഗിക്കപ്പെടുന്ന സിഗരറ്റുകളുടെ മൂന്നിലൊന്ന് ചൈനക്കാരാണ് വലിച്ചുതീര്‍ക്കുന്നത്. ചൈനയിലെ പുരുഷന്മാരില്‍ മൂന്നിലൊന്നു പേരും പുകവലിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് മരിക്കുന്നതും. ചുരുക്കത്തില്‍, പുകവലി ചൈന നേരിടുന്ന ഏറ്റവും കടുത്ത പ്രശ്‌നങ്ങളിലൊന്നാണ്.

ചൈനയുടെ സമ്പദ്ഘടന വികസിച്ചതോടെയാണ് പുകവലി ഇത്ര വലിയൊരു സാമൂഹികപ്രശ്‌നമായി മാറിയത്. ചൈന ദരിദ്രമായിരുന്ന കാലത്ത് ആളുകള്‍ പട്ടിണി കൊണ്ടു മരിച്ചിരുന്നു. പക്ഷേ, അമിതമായ പുകവലി സമീപകാലത്തെ ഏറ്റവും വലിയ പ്രശ്‌നമാണ്. പുകവലി കാരണം മരിക്കുന്ന ആളുകളുടെ സംഖ്യ വരുംവര്‍ഷങ്ങളില്‍ മൂന്നിരട്ടിയാവുമെന്നാണ് സമീപകാലത്തെ പഠനങ്ങള്‍ പറയുന്നത്. 2050നകം പ്രതിവര്‍ഷം 30 ലക്ഷം ആളുകള്‍ പുകവലിജന്യ രോഗങ്ങള്‍ കാരണം ചൈനയില്‍ മരിക്കുമെന്നാണ് കണക്ക്. എന്നിട്ടും പുകവലി തടയാന്‍ കാര്യമായ ശ്രമങ്ങളൊന്നും നടക്കുന്നുമില്ല. കാരണം, പുകയിലയുടെയും പുകയില ഉല്‍പ്പന്നങ്ങളുടെയും വിപണനം സര്‍ക്കാരിന്റെ കുത്തകയാണ്. നികുതിവരുമാനത്തിന്റെ ഏഴു ശതമാനവും ലഭിക്കുന്നത് പുകയിലയില്‍ നിന്നുതന്നെ.
Next Story

RELATED STORIES

Share it