ernakulam local

പുകയുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കുള്ള കൃത്യമായ പരിഹാരമാണ് സക്കാത്ത്: പ്രഫ. താരീഖ് മന്‍സൂര്‍

കൊച്ചി: ലോകത്ത് പുകയുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കുള്ള കൃത്യമായ പരിഹാരമാണ് സക്കാത്തെന്ന് അലിഗര്‍ മുസ്‌ലിം യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രഫ. താരീഖ് മന്‍സൂര്‍.
ബൈത്ത്സ്സക്കാത്ത് കേരളയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച രാജ്യാന്തര സക്കാത്ത് കോ ണ്‍ഫറന്‍സ് എറണാകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സക്കാത്തിന്റെ ലക്ഷ്യം നേടേണ്ടത് ഓരോ വ്യക്തികള്‍ എന്ന നിലയിലല്ല സാമൂഹ്യമായാണ്. മലേസ്യ, സിംഗപ്പൂര്‍, ഇന്ത്യോനേസ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഭരണഘടനയുടെ ഭാഗമായി സക്കാത്ത് മാറിയിരിക്കുന്നത് കാണാം. ഇത് രാജ്യത്ത് ഐക്യമുണ്ടാകാനും സാമ്പത്തിക ഏകീകരണത്തിനും സഹായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.  വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, മുന്‍ പ്ലാനിങ് ബോര്‍ഡ് അംഗം സി പി ജോണ്‍, ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ അഖിലേന്ത്യ സെക്രട്ടറി ടി ആരിഫലി, മാധ്യമം മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹിമാന്‍, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി മുജീബ് റഹ്മാന്‍, ബി എസ് അബ്ദുല്‍ റഹിമാന്‍ ക്രസന്റ്് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ചെയര്‍മാന്‍ അബ്ദുല്‍ ഖാദിര്‍ അബ്ദുല്‍ റഹ്മാന്‍ ബുഖാരി, എച്ച് അബ്ദുല്‍ റഖീബ്, സി എച്ച് അബ്ദുല്‍ റഹീം, ടിപിഎം ഇബ്രാഹിംഖാന്‍, ബൈത്തുസ്സക്കാത്ത് കേരള ചെയര്‍മാന്‍ എന്‍ കെ അലി, ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ല പ്രസിഡന്റ്് എം കെ അബൂബക്കര്‍ ഫാറൂഖി, എം എ മജീദ്, സി എച്ച് അബ്ദുല്‍ റഹീം സംസാരിച്ചു.
Next Story

RELATED STORIES

Share it