പുകയില മുന്നറിയിപ്പ്: അവ്യക്തതയില്ലെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: പുകയില ഉല്‍പന്നങ്ങളുടെ പാക്കറ്റുകളില്‍ 85 ശതമാനം സചിത്ര മുന്നറിയിപ്പു വേണമെന്ന ഉത്തരവില്‍ അവ്യക്തതകളില്ലെന്നു കേന്ദ്രസര്‍ക്കാര്‍. ഉത്തരവില്‍ അവ്യക്തതയുണ്ടെന്നു കാട്ടി ഐടിസി, ഗോഡ്‌ഫെറി, ഫിലിപ്‌സ്, വിഎസ്ടി തുടങ്ങിയ കമ്പനികള്‍ ഉല്‍പ്പാദനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഏപ്രില്‍ ഒന്നുമുതല്‍ പുകയില ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍ 85 ശതമാനം മുന്നറിയിപ്പു പരസ്യം വേണമെന്ന ഉത്തരവില്‍ തികഞ്ഞ വ്യക്തതയുണ്ടെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അവ്യക്തതയെന്നതു കമ്പനികളുടെ പ്രചാരണം മാത്രമാണ്. കഴിഞ്ഞവര്‍ഷം സപ്തംബറിലാണ് ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കിയത്. മാര്‍ച്ച് വരെ എന്തുകൊണ്ട് അവ്യക്തത ചൂണ്ടിക്കാട്ടി മന്ത്രാലയത്തിനു കത്തെഴുതിയില്ലെന്നും ഉന്നത ഉദ്യോഗസ്ഥന്‍ ചോദിച്ചു. രാജ്യത്തു പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കും. വേണമെങ്കില്‍ കമ്പനികള്‍ക്കു കോടതിയെ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it