Alappuzha local

പുകയില ഉപയോഗത്തിന്റെ ദൂഷ്യങ്ങള്‍ പാഠ്യവിഷയമാക്കണം: ബേബി പാറക്കാടന്‍

ആലപ്പുഴ: പുകവലിക്കാരുടേയും പുകയില ഉപയോഗിക്കുന്നവരുടേയും എണ്ണത്തില്‍ കുറവ് വരുന്നുണ്ടെങ്കിലും ഗണ്യമായ കുറവ് സംഭവിക്കുന്നില്ലെന്നും പുകയില ഉല്‍പന്നങ്ങളുടെ ദൂഷ്യഫലങ്ങള്‍ പാഠ്യക്രമത്തില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ഥി യുവജന തലമുറയെ ബോധവല്‍ക്കരിക്കണമെന്നും ഗാന്ധിയന്‍ ദര്‍ശനവേദി ചെയര്‍മാന്‍ ബേബി പാറക്കാടന്‍ പറഞ്ഞു. ലോകപുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് കേരള പ്രദേശ് മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ത്തലയില്‍ കൂടിയ ലഹരിവിരുദ്ധസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബേബി പാറക്കാടന്‍.
സമ്മേളനത്തില്‍ എംഎ ജോണ്‍ മാടമന അധ്യക്ഷത വഹിച്ചു. മൗലാന ബഷീര്‍ ഹാജി, ഷീല ജഗധരന്‍, ജോര്‍ജ് തോമസ് ഞാറക്കാടന്‍, ഇ ഷാബ്ദീന്‍, അഡ്വ. പ്രദീപ് കൂട്ടാല, അഡ്വ. ദിലീപ് ചെറിയനാട്, പി ജെ കുര്യന്‍, എം കെ പരമേശ്വരന്‍, ലൈസമ്മ ബേബി, ജോഷി പരുത്തിക്കല്‍ സംസാരിച്ചു.
പുകവലിയുടെ ദൂഷ്യവശങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖ ചേര്‍ത്തല ബസ് സ്‌റ്റേഷന്‍ പരിസരത്ത് മദ്യവിരുദ്ധ പ്രവര്‍ത്തകര്‍ വിതരണം ചെയ്തു. പൊതുസ്ഥലങ്ങലില്‍ പുകയിലവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നും പരസ്യപുകവലി നടത്തുന്നവരെ ശിക്ഷിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it