wayanad local

പുകയിലവിരുദ്ധ സന്ദേശ മാരത്തണ്‍ സംഘടിപ്പിച്ചു



മീനങ്ങാടി: പുകയിലവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍, എക്‌സൈസിന്റെയും ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച പുകയിലവിരുദ്ധ ദിന സന്ദേശ പുരുഷ, വനിതാ് മാരത്തണ്‍ ജില്ലാ പോലിസ് മേധാവി രാജപാല്‍ മീണ ഫഌഗ് ഓഫ് ചെയ്തു. പുരുഷ മാരത്തണ്‍ ഹൈസ്‌കൂള്‍ ജങ്ഷനില്‍ ആരംഭിച്ചു. വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 72 പുരുഷ കായികതാരങ്ങള്‍ പങ്കെടുത്തു. വനിതാ മാരത്തണ്‍ കൊളഗപ്പാറയില്‍ നിന്നാണ് തുടങ്ങിയത്. 30 വനിതകള്‍ പങ്കെടുത്തു. ഹോട്ടല്‍ വില്‍ട്ടണ്‍ പരിസരത്തെ പവലിയനില്‍ നിന്നാരംഭിച്ച പുകയില വിരുദ്ധ സന്ദേശ റാലിയില്‍ വിനായക നഴ്‌സിങ് കോളജിലേയും നഴ്‌സിംഗ് സ്‌കൂളിലെയും വിദ്യാര്‍ഥികള്‍, സെന്റ് മേരീസ് കോളജിലെ എന്‍എസ്എസ്, എന്‍സിസി കാഡറ്റുകള്‍, ജില്ലയിലെ ഡെന്റല്‍ അസോസിയേഷന്‍ ഡോക്ടര്‍മാര്‍, ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍, കേരള എക്‌സൈസ് അധികൃതര്‍, പൊതുജനങ്ങള്‍ പങ്കെടുത്തു. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന പോസ്റ്റര്‍ രചന, പെയിന്റിങ് മല്‍സരത്തില്‍ യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ടൗണ്‍ഹാളില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഡെന്റല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ജോര്‍ജ് അബ്രഹാം അധ്യക്ഷത വഹിച്ചു. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജോഷി തുമ്പാനം ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. സെന്റ്‌മേരീസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഷേബ എം ജോസഫ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം സുരേന്ദ്രന്‍, ഡോ. സനോജ്, ഡോ. നൗഷാദ് പള്ളിയാല്‍, ഡോ. തോമസ് മാത്യു മോഡിശ്ശേരി, ഡോ. രാജേഷ് ടി ജോസ്, ഡോ. സജിത്ത് സംസാരിച്ചു. പുരുഷ മാരത്തണില്‍ സജീവ് കാക്കവയല്‍, ദീപേഷ് പുല്‍പ്പള്ളി, ജോഷ്വല്‍ ജോയി മീനങ്ങാടി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. വനിതാ മാരത്തണില്‍ അഞ്ജു റോസ്, ദിഷ്‌നിയ, റോഷ്‌നിത എന്നിവര്‍ക്കാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍.
Next Story

RELATED STORIES

Share it