thrissur local

പുകയിലവിരുദ്ധ പ്രതിജ്ഞയും ബൈക്ക് റാലിയും

തൃപ്രയാര്‍: വാടാനപ്പളളി എക്‌സൈസും അല്‍നൂര്‍ ഐടിഐയും സംയുക്തമായി ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബൈക്ക് റാലി നടത്തി. തളിക്കുളം സെന്ററില്‍ നിന്നും ആരംഭിച്ച റാലി ഗീതാഗോപി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലികൊടുത്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. എം ആര്‍ സുഭാഷിണി അധ്യക്ഷത വഹിച്ചു. വാടാനപ്പളളി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് കൃഷ്ണകുമാര്‍, അല്‍ നൂര്‍ ഐടിഐ പ്രിന്‍സിപ്പല്‍ സുകുമാരന്‍, പ്രിവന്റീവ് ഓഫിസര്‍മാരായ രാജീവ്, ശിവശങ്കരന്‍, അനീഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ കെ രാജു, കെ കെ ഉണ്ണികൃഷ്ണന്‍, കെ ജെ ഉണ്ണികൃഷ്ണന്‍, ജെയ്‌സണ്‍ റാഫി, ബാബു എന്നിവരും എക്‌സൈസ് ഉദ്യോഗസ്ഥരും പഞ്ചായത്ത് മെമ്പര്‍മാരും പങ്കെടുത്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ രാമൃഷ്ണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it