പുകയിലയിലല്ല, കളിയിലും തൊഴിലിലും കുട്ടികള്‍ ഹരം കണ്ടെത്തണം: മനീഷ കൊയ്രാള
BY Sumeera SMR14 Nov 2015 2:55 AM GMT
Sumeera SMR14 Nov 2015 2:55 AM GMT
തിരുവനന്തപുരം: കുട്ടികള്‍ കളികളിലും ഉയര്‍ന്ന തൊഴില്‍ ലക്ഷ്യങ്ങളിലുമാണ് ഹരം കണ്ടെത്തേണ്ടതെന്നും പുകയില നല്കുന്ന താല്‍ക്കാലിക രസത്തിന് അടിമപ്പെടരുതെന്നും പ്രസിദ്ധ ചലച്ചിത്രതാരം മനീഷ കൊയ്രാള.
ശിശുദിനത്തോടനുബന്ധിച്ച് കേരളത്തിലെ ജനങ്ങള്‍ക്കു നല്കിയ വ്യക്തിപരമായ സന്ദേശത്തിലാണ് കാന്‍സറിനെ അതിജീവിച്ച താരം പുകയിലയുടെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പു നല്‍കിയത്. എല്ലാ കുട്ടികള്‍ക്കും സന്തോഷവും ആരോഗ്യവും നിറഞ്ഞ ജീവിതം ആശംസിക്കുന്നതായും മനീഷ പറഞ്ഞു. യുനൈറ്റഡ് നേഷന്‍സ് പോപുലേഷന്‍ ഫണ്ടിന്റെ ഗുഡ്വില് അംബാസഡര്‍ കൂടിയായ മനീഷ പുകയിലയ്ക്കെതിരേ ടുബാക്കോ ഫ്രീ കേരള നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ചു.കേരളത്തിലെ ഈ പ്രചാരണമാതൃക മറ്റു സംസ്ഥാനങ്ങളിലും നടപ്പാക്കണം.
ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിന് തിരുവനന്തപുരത്തെത്തിയ തന്നെ സന്ദര്‍ശിച്ച ടുബാക്കോ ഫ്രീ കേരള പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മനീഷ.

Next Story
RELATED STORIES
10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTമോദിയുടെ വിദ്വേഷപ്രസംഗം വൃന്ദാ കാരാട്ടിന്റെ അഭിഭാഷകന് ഇന്ന് സുപ്രീം...
23 April 2024 6:58 AM GMTരാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT