Kottayam Local

പുകപ്പുരയില്‍ നിന്ന് തീ പടര്‍ന്ന് വീട്ഭാഗീകമായി കത്തി നശിച്ചു

വാഴൂര്‍: പുകപ്പുരയില്‍ നിന്നു തീ പടര്‍ന്ന് വീട് ഭാഗീകമായി കത്തി നശിച്ചു. തീര്‍ത്ഥപാദപുരം നാരായണ വിലാസത്തില്‍ രാജഗോപാലന്‍ നായരുടെ വീടാണ് ഇന്നലെ വൈകിട്ട് 3.30ഓടെ കത്തിനശിച്ചത്. 10 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. അടുക്കളയോട് ചേര്‍ന്നുള്ള പുകപ്പുരയില്‍ നിന്നാണ് തീ പടര്‍ന്നതെന്നു സംശയിക്കുന്നു. വീടിനുള്ളില്‍ നിന്നു തീ പടരുന്നത് കോളജ് വിട്ട് പോവുകയായിരുന്ന വിദ്യാര്‍ഥികളാണ് ആദ്യം കണ്ടത്. ഇവര്‍ ഉടന്‍ തന്നെ വീടിനുള്ളിലെ സാധനങ്ങള്‍ നീക്കം ചെയ്തതിനാല്‍ വന്‍ നാശനഷ്ടം ഒഴിവായി. പാമ്പാടിയില്‍ നിന്നും കാഞ്ഞിരപ്പള്ളിയില്‍ നിന്നുമുള്ള അഗ്‌നി ശമനസേന എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. പഞ്ചായത്തംഗങ്ങളായ റംഷാദ് റഹ്മാന്‍, വി എന്‍ മനോജ് എന്നിവര്‍ തീ അണയ്ക്കാന്‍ നേതൃത്വം നല്‍കി .
Next Story

RELATED STORIES

Share it