kasaragod local

പീസ് റേഡിയോസൈനപ്പ് കോണ്‍ഫറന്‍സ് ഇന്ന്

കാഞ്ഞങ്ങാട്: വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ ഭാഗമായി ആരംഭിക്കുന്ന പീസ് റേഡിയോയുടെ ജില്ലാതല സൈനപ്പ് കോണ്‍ഫറന്‍സ് ഇന്ന് വൈകീട്ട് അഞ്ചിന് കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന് സമീപം നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുനീര്‍ നജാത്തി, ഇന്‍ശാഖ് സ്വലാഹി, അബ്ദുന്നാസര്‍ സ്വലാഹി തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.
24 മണിക്കൂറും സംപ്രേക്ഷണം ചെയ്യുന്ന റേഡിയോയില്‍ 52 ഇന പ്രോഗ്രാമുകള്‍ 75 ല്‍ അധികം അവതാരകര്‍ നയിക്കുന്നു. ഇപ്പോള്‍ മലയാളത്തില്‍ മാത്രമാണ് പ്രക്ഷേപണം നടക്കുന്നതെങ്കിലും താമസിയാതെ മറ്റ് ഭാഷകളിയേക്കും വ്യാപിപ്പിക്കും. ഇതിനായി ആധുനിക സംവിധാനങ്ങളുള്ള സ്റ്റുഡിയോ പെരിന്തല്‍മണ്ണയില്‍ തുറന്നതായും ഭാരവാഹികള്‍ അറിയിച്ചു.
പീസ് റേഡിയോ ആന്‍ഡ്രോയ്ഡ് ഫോണില്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും. ആപ്പിള്‍ ഐഫോണില്‍ പീസ് റേഡിയോ ആപ്പ് എന്ന് ടൈപ്പ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം. ഇന്ന് മുതല്‍ 20 വരെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടക്കും. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി ഒമ്പത് വരെയാണ് പ്രദര്‍ശനം.
Next Story

RELATED STORIES

Share it