പീറ്റര്‍ ചെക്ക് എട്ടാമതും ചെക് പ്ലെയര്‍ ഓഫ് ദി ഇയര്‍

പ്രാഗ്:പരിചയസമ്പന്നനായ ആഴ്‌സനല്‍ ഗോള്‍കീപ്പര്‍ പീറ്റര്‍ ചെക്കിനെ രാജ്യത്തെ മികച്ച താരമായി എട്ടാം തവണയും തിരഞ്ഞെടുത്തു. ഏറ്റവും കൂടുതല്‍ തവണ ഈ നേട്ടത്തിന് അവകാശിയാവുന്ന താരം കൂടിയാണ് ചെക്ക്.
കഴിഞ്ഞ തവണത്തെ പ്ലെയര്‍ ഓഫ് ദി ഇയറായ സ്പാര്‍ട്ട പ്രാഗ് ക്ലബ്ബിന്റെ സ്‌ട്രൈക്കര്‍ ഡേവിഡ് ലഫാറ്റയ്ക്ക് ഇത്തവണ രണ്ടാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. രാജ്യത്തെ താരങ്ങളും പരിശീലകരും ഫുട്‌ബോള്‍ ഫെഡറേഷന്‍ ഒഫീഷ്യലുകളും മാധ്യമപ്രവര്‍ത്തകരുമാണ് വോട്ടെടുപ്പിലൂടെ മികച്ച താരത്തെ കണ്ടെത്തിയത്.
ദീര്‍ഘകാലം ചെല്‍സിയുടെ ഗോള്‍വല കാത്ത 33കാരനായ ചെക്ക് കഴിഞ്ഞ സീസണിന്റെ അവസാനമാണ് ആഴ്‌സനലിലേക്ക് കൂടുമാറിയത്.
Next Story

RELATED STORIES

Share it