Idukki local

പീരുമേട്ടില്‍ ടൂറിസം അമിനിറ്റി സെന്റര്‍ തുറന്നു

പീരുമേട്: ടൂറിസം രംഗത്തെ വളര്‍ച്ച ജില്ലയുടെ തൊഴില്‍ മേഖലയില്‍ വന്‍ മുതല്‍ക്കൂട്ടാവുമെന്ന് ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു. 48 ലക്ഷം രൂപ മുതല്‍മുടക്കില്‍ പീരുമേട് ജങ്ഷനില്‍ നിര്‍മിച്ച ടൂറിസം അമിനിറ്റി സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ടൂറിസം വകുപ്പ് നിര്‍മിച്ച അമിനിറ്റി സെന്റര്‍ ഡിടിപിസിക്ക് കൈമാറും.ചടങ്ങില്‍ ഇ എസ് ബിജിമോള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് സുലേഖ, ജില്ലാപഞ്ചായത്തംഗം മോളി ഡോമിനിക്, ബ്ലോക്ക് പഞ്ചായത്തംഗം ആര്‍ ദിനേശ്, ഗ്രാമപഞ്ചായത്തംഗം രജനി വിനോദ്, ജില്ലാ കലക്ടറും ഡി.ടി.പി.സി ചെയര്‍മാനുമായ ഡോ. എ കൗശിഗന്‍, ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം റോയി കെ പൗലോസ്, മുന്‍ എം.എല്‍.എ ഇ എം ആഗസ്തി, ഡി.ടി.പി.സി സെക്രട്ടറി കെ വി ഫ്രാന്‍സിസ്, രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it