Idukki local

പീരുമേട്ടില്‍ ഇരുപതിലേറെ പേര്‍ക്ക് ഡെങ്കിപ്പനി



പീരുമേട്: ഹൈറേഞ്ചിലെ വിവിധ സര്‍ക്കാര്‍-സ്വകാര്യ  ആശുപത്രികള്‍ പനിക്കാരെക്കൊണ്ട് നിറഞ്ഞു.വൈറല്‍ പനിയ്ക്ക് പുറമെ ഡെങ്കിപ്പനിയും ബാധിച്ചവരുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ധിക്കുകയാണ് .പീരുമേട്ടില്‍ ഇരുപതിലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടു മാസത്തെ കണക്കാണിത്. വണ്ടിപ്പെരിയാറ്റില്‍ 15 ഓളം കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  ആശുപത്രികളില്‍ പ്രത്യേകം കൊതുകുവല സജീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനി ബാധിതര്‍ക്ക് പ്രത്യേക ക്യാബിനുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.   കൊതുകു നിവാരണ പ്രവര്‍ത്തനങ്ങള്‍ വിജയിക്കാതിരുന്നതാണ് ഡെങ്കിപ്പനിയടക്കം പടര്‍ന്നുപിടിക്കാന്‍ കാരണമാകുന്നത്.ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളും മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലന്ന ആരോപണം ശക്തമാണ്.   പ്രദേശത്തിന് പുറത്ത് ചികിത്സ തേടിയവരുടെയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയവരുടെയും കണക്കുകല്‍ ലഭ്യമല്ല. ഇതര സംസ്ഥാന തൊഴിലാളികളും പനി ബാധിതരായി ചികിത്സ തേടിയെത്തുന്നുണ്ട്. ശരീരം വേദനയാണ് ഇപ്പോള്‍ വ്യാപകമാകുന്ന പനിയുടെ ആദ്യ ലക്ഷണം. തോട്ടം തൊഴിലാളികടക്കം സാധാരണക്കാരുടെ ആശ്രയമായ പീരുമേട് താലൂക്ക് ആശുപത്രിയില്‍  വിദഗ്ദ പരിശോധനകള്‍ നടത്താന്‍ സൗകര്യങ്ങള്‍ ഇല്ലാത്തത് രോഗികളെ കുഴപ്പത്തിലാക്കുന്നുണ്ട്. ജീവനക്കാരുടെ കുറവും ചികത്സയെ ബാധിക്കുന്നു. പനിയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടന്‍ തന്നെ ചികത്സ തേടണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. മരുന്നുകള്‍ കഴിക്കുന്നത് ഡോക്ടര്‍മാരുടെ നിര്‍ദേശത്തോടെ മാത്രമായിരിക്കണം. സാധാരണ വൈറല്‍ പനികള്‍ സുഖമാവാന്‍ മൂന്ന് മുതല്‍ അഞ്ചു ദിവസം വരെ വേണ്ടി വരും.
Next Story

RELATED STORIES

Share it