Idukki local

പീരുമേട്ടിലെ സ്ഥാനാര്‍ഥി നിര്‍ണയം കോണ്‍ഗ്രസ്സില്‍ തലവേദന സൃഷ്ടിച്ച് ഉള്‍പ്പാര്‍ട്ടിപ്പോര് ശക്തം

തൊടുപുഴ: അഡ്വ. സിറിയക് തോമസിനെ സ്ഥാനാര്‍ഥിയാക്കിതിനെ തുടര്‍ന്ന് പീരുമേട് കോണ്‍ഗ്രസ്സില്‍ ഉള്‍പ്പാര്‍ട്ടിപ്പോര് ശകതമായി. പീരുമേട് നിയമസഭ മണ്ഡലത്തില്‍ ജില്ല കോണ്‍ഗ്രസ് നേതൃത്വത്തിലെ വന്‍ നിരയാണ് സ്ഥാനാര്‍ത്ഥിത്വത്തിനായി ശ്രമിച്ചത്. എന്നാല്‍ ഇവരെയെല്ലാം അവസാന നിമിഷം വെട്ടിനിരത്തിയാണ് അഡ്വ.സിറിയക് തോമസ് സ്ഥാനാര്‍ഥിയാത്. ഇതിനെതിരെ കോണ്‍ഗ്രസ്സില്‍ തന്നെ കടുത്ത എതിര്‍പ്പുയര്‍ന്നയാതായാണ് പുറത്ത് വരുന്ന വിവരം.
ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യക്കോസ്, ഇഎം ആഗസ്തി, ഐഎന്‍ടിയുസി നേതാവായ പിഎ ജോസഫ് എന്നീ പ്രമുഖരാണ് രംഗത്തുണ്ടായിരുന്നത്. എന്നാല്‍ ഇവരെയെല്ലാം വെട്ടിനിരത്തിയാണ് ബ്ലോക്ക് പഞ്ചായത്തംഗമായ അഡ്വ. സിറിയക് തോമസിന്റെ രംഗപ്രവേശനം. ഈ നിക്കം പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറിയിലേക്കാണ് പോവുന്നത്.
ഇലക്ഷനു ശേഷം മാത്രം പ്രതികരണം നടത്തിയാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം. എന്നാല്‍ പല തവണകളായി എഐഎന്‍ടിയുസി നേതാവായ പിഎ ജോസഫിനെ അവസാന നിമിഷം വരെ പരിഗണിച്ചിട്ട് തള്ളിക്കളഞ്ഞതിനെതിരെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധമുയരുന്നുണ്ട്. തന്നെ വെട്ടി നിരത്തിയതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഇടപെടലാണെന്ന് പ്രസ്താവനയുമായി പിഎ ജോസഫ് രംഗത്തു വന്നിരുന്നു. നീതി നിഷേധിക്കപ്പെട്ട താന്‍ തനിക്കൊപ്പമുള്ള അണികളെക്കൂട്ടി പാര്‍ട്ടി വിടുമെന്ന ഭീഷണി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു.
ഈ നീക്കം കുമളിയില്‍ കോണ്‍ഗ്രസ്സിനെ ദോഷകരമായി ബാധിക്കും. പീരുമേട്ടില്‍ ഇതുവരെ യൂത്ത് കോണ്‍ഗ്രസ് പ്രചരണത്തിനായി രംഗത്തിറങ്ങിയില്ല. അതേ സമയം റോഷി അഗസ്റ്റിനെ വിജയിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് രംഗത്തിറങ്ങുകയും ചെയ്തു.പാര്‍ട്ടിയില്‍ നടക്കുന്ന ഈ ഉള്‍പ്പാര്‍ട്ടിപ്പോര് എങ്ങനെ നേരിടുമെന്ന് അറിയാതെ കുഴങ്ങുകയാണ് കോണ്‍ഗ്രസ് ജില്ല നേതൃത്വം.
പ്രാദേശിക വികാരം മാനിച്ചാണ് ഇത്തവണ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചെതെന്നാണ് നേതൃത്വം പറയുന്നത്. വിവാദം പുകയുന്നതിനിടെ എഐഎഡിഎംകെ അവസരം മുതലെടുത്ത് പ്രചാരണം ശക്തമാക്കി. തോട്ടം മേഖല കേന്ദ്രികരിച്ച് വന്‍ പ്രചാരണമാണ് പാര്‍ട്ടി നടത്തുന്നത്.
ഇതും കോണ്‍ഗ്രസ്സിനു ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്. ജില്ലയില്‍ കോണ്‍ഗ്രസ്സിനു വിജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുള്ള സീറ്റായതുകൊണ്ടാണ് പ്രമുഖ നേതാക്കള്‍ ഈ സീറ്റിനായി ചരട് വലി നടത്തിയത്. അഡ്വ. സിറിയക് തോമസിനെ പീരുമേട്ടില്‍ മല്‍സരിപ്പിക്കാതിരിക്കനാണ് ബ്ലോക്ക് പഞ്ചായത്തില്‍ പാര്‍ട്ടിയിലെ ചില നേതാക്കള്‍ സീറ്റ് നല്‍കിയത്. എന്നാല്‍ എംഎല്‍എ ആയ ബിജിമോളുടെ സ്വന്തം സ്ഥലത്ത് ഭൂരിപക്ഷം നേടി അഡ്വ.സിറിയക് തോമസ് വിജയിച്ചതോടെയാണ് കോണ്‍ഗ്രസ്സിലെ ചിലര്‍ക്ക് കാര്യങ്ങള്‍ കൈവിട്ടുപോയത്.
Next Story

RELATED STORIES

Share it