Flash News

പീഡനശ്രമത്തിനിടെ വീട്ടമ്മയ്ക്ക് വെട്ടേറ്റു

പീഡനശ്രമത്തിനിടെ വീട്ടമ്മയ്ക്ക് വെട്ടേറ്റു
X

തിരുവനന്തപുരം: അയല്‍ക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത് തടയവെ വീട്ടമ്മയ്ക്ക് വെട്ടേറ്റു. ഉഴമലയ്ക്കല്‍ അയ്യപ്പന്‍കുഴിയില്‍ ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം. വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറംലോകം അറിയുന്നത്. കുടുംബശ്രീ കമ്മിറ്റി കഴിഞ്ഞു വീട്ടിലെത്തിയ വീട്ടമ്മയെ രവീന്ദ്രന്‍ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. വീട്ടമ്മയുടെ പരാതിയില്‍ അയ്യപ്പന്‍കുഴി സ്വദേശിയായ രവീന്ദ്രനെ (48)തിരെ പോലീസ് കേസെടുക്കുകയും ചെയ്തു. പീഡനശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ രവീന്ദ്രന്‍ തന്നെ അരിവാള്‍ കൊണ്ട് വെട്ടുകയും കരിങ്കല്ല് കൊണ്ട് ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് വീട്ടമ്മ പോലീസിനോട് പറഞ്ഞു. പരിക്കേറ്റ ഇവര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.


[related]
Next Story

RELATED STORIES

Share it