പീഡനശ്രമം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍


കൂത്തുപറമ്പ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ പോസ്‌കോ വകുപ്പ് പ്രകാരം പോലിസ് അറസ്റ്റ് ചെയ്തു. മമ്പറത്തിനടുത്ത കുഴിയില്‍ പീടിക ചകരിക്കമ്പനിക്ക് സമീപത്തെ വലിയ പറമ്പത്തു മഞ്ചുനാഥി (19)നെയാണു കൂത്തുപറമ്പ് പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകീട്ടോടെ മമ്പറം ടൗണിനടുത്താണ് സംഭവം. ഗൃഹപ്രവേശനത്തിനെത്തിയ പെണ്‍കുട്ടിയെ ബസ്‌സ്‌റ്റോപ്പിലേക്കുള്ള യാത്രാമധ്യേ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാണു പരാതി. കഴിഞ്ഞദിവസം പാനുണ്ടയില്‍ സിപിഎം പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് പരിക്കേല്‍പ്പിച്ചതുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് മഞ്ചുനാഥെന്ന് പോലിസ് പറഞ്ഞു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it