Flash News

പീഡനത്തില്‍ മരിച്ച ഏഴുവയസ്സുകാരിയുടെ അമ്മയെയും ബന്ധുക്കളെയും നാടുകടത്തി

പീഡനത്തില്‍ മരിച്ച ഏഴുവയസ്സുകാരിയുടെ അമ്മയെയും ബന്ധുക്കളെയും നാടുകടത്തി
X

കൊല്ലം: കൊല്ലം അഞ്ചലില്‍ പീഡനത്തിനിരയായി മരിച്ച ഏഴുവയസ്സുകാരിയുടെ അമ്മയെയും ബന്ധുക്കളെയും നാടുകടത്തി. ദുര്‍നടപ്പുകാരാണെന്ന് ആരോപിച്ചാണ് നാട്ടുകാരുടെ വിചാരണ. നാട്ടുകാര്‍ ബലമായി പിടിച്ചിറക്കുകയായിരുന്നുവെന്നും തിരിച്ചു വന്നാല്‍ കൊല്ലുമെന്ന് ഭീഷണിയുണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. അതേസമയം കുട്ടിയുട മൃതദേഹം വീട്ടില്‍ സംസ്‌കരിക്കാനോ മൃതദേഹം അമ്മയെ കാണാനോ നാട്ടുകാര്‍ അനുവദിച്ചിരുന്നില്ല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബന്ധുവിന്റെ വീട്ടിലാണ് കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്. കഴിഞ്ഞ ദിവസമാണ് അഞ്ചലില്‍ ഏഴുവയസ്സുകാരിയെ അമ്മയുടെ സഹോദരി ഭര്‍ത്താവ് രാജേഷ് ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊന്നത്. ട്യൂഷന്‍ സെന്ററിലേക്കു കൊണ്ടുപോവുന്നതിനിടെയാണ് രാജേഷ് കുട്ടിയെ കൊലപ്പെടുത്തിയത്.
Next Story

RELATED STORIES

Share it