malappuram local

പീഡനത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ ഓടി രക്ഷപ്പെട്ട സംഭവം: അന്വേഷണം ആരംഭിച്ചു

മലപ്പുറം: പടപ്പറമ്പ് ചെറുകുളമ്പിലെ മതപഠന സ്ഥാപനത്തി ല്‍ നിന്ന് പീഡനത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ ഓടി രക്ഷപ്പെട്ട സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. ഓടിരക്ഷപ്പെട്ട വിദ്യാര്‍ഥികളെ നാട്ടുകാരുടെയും ഓട്ടോ ഡ്രൈവറുടെയും ഇടപെടലിലൂടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
ഹോസ്റ്റല്‍ വാര്‍ഡനില്‍ നിന്ന്  പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നേരിട്ടതോടെയാണെത്രെ ബോര്‍ഡിങ് ഹോസ്റ്റലില്‍ നിന്ന് വിദ്യാര്‍ഥികള്‍ രക്ഷപെട്ടത്. ഓടി രക്ഷപ്പെട്ട ആണ്‍കുട്ടികളെ രക്ഷിച്ചത് നാട്ടുകാരും ഓട്ടോ ഡ്രൈവറും ചേര്‍ന്നാണ്. സംഭവത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഇടപെട്ടതോടെ കൊളത്തൂര്‍ പോലിസ് പോക്‌സോ ചുമത്തി ഹോസ്റ്റല്‍ വാര്‍ഡനെതിരെ കേസെടുത്തിട്ടുണ്ട്. മമ്പാട് പള്ളിപ്പുറം സ്വദേശി റമദാന്‍ വഹാബിനെതിരെയാണ് കേസെടുത്തത്. ഇയാളെ പിടികൂടാനായിട്ടില്ല. ഒളിവില്‍ കഴിയുന്ന പ്രതിക്കായി പോലിസ് അന്വേഷണം നടത്തി വരികയാണ്.
ജൂണ്‍ 30ന് ശനിയാഴ്ച രാത്രി 11.45 ഓടെയാണ് വാര്‍ഡന്റെ പീഡനത്തിനിരയായ കുട്ടികള്‍ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങുന്നത്. തുടര്‍ന്ന് അലഞ്ഞു തിരിഞ്ഞ കുട്ടികളെ നാട്ടുകാര്‍ പിടികൂടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരായ മുഹ്‌സിന്‍ പരി, രജീഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികളെ കൗണ്‍സിലിങിന് വിധേയമാക്കി ജില്ലാ ശിശു ക്ഷേമ സമിതിക്കു മുന്നില്‍ ഹാജരാക്കിയത്. ചൈല്‍ഡ് ലൈന്‍ റിപോര്‍ട്ടിനെ തുടര്‍ന്ന് കൊളത്തൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
പോക്‌സോ ചുമത്തി ഹോസ്റ്റല്‍ വാര്‍ഡനെതിരെ കേസെടുത്തതായും ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം നടത്തി വരികയാണെന്നും കൊളത്തൂര്‍ പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it