പീഡനത്തിനിരയായ 14കാരിക്ക് ഗര്‍ഭഛിദ്രത്തിന് കോടതി അനുമതി

ചെന്നൈ: ബലാല്‍സംഗത്തിനിരയായി ഗര്‍ഭിണിയായ 14കാരിക്ക് ഗര്‍ഭഛിദ്രത്തിനു കോടതി അനുമതി. അഞ്ചുമാസം മുമ്പ് പീഡനത്തിനിരയായ പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് ശിശുക്ഷേമ സമിതിയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
ഹരജി പരിഗണിച്ച ജസ്റ്റിസ് ടി രാജ, പെണ്‍കുട്ടിയുടെ ആരോഗ്യത്തിനും ഭാവിജീവിതത്തിനും ഗര്‍ഭം തടസ്സമാണെന്നു നിരീക്ഷിച്ചു. പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിനു വിധേയമാക്കാനും ഭ്രൂണം സംരക്ഷിക്കാനും ചെങ്കല്‍പേട്ട മെഡിക്കല്‍ കോളജിനോട് കോടതി നിര്‍ദേശിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടിക്കും അമ്മയ്ക്കും കൗണ്‍സലിങ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിയുമായി കാഞ്ചീപുരം കലക്ടറെ സമീപിക്കുകയായിരുന്നു. കലക്ടറുടെ നിര്‍ദേശപ്രകാരമാണ് ശിശുക്ഷേമ സമിതി പരാതിയില്‍ നടപടി കൈക്കൊണ്ടത്.
Next Story

RELATED STORIES

Share it