പീഡനക്കേസുകളില്‍ ഇരകളുടെ പേര് പറയണം: എം സി ജോസഫൈന്‍

പൊന്‍കുന്നം: പീഡനക്കേസുകളില്‍ നിയമ പരിരക്ഷയ്ക്കു വേണ്ടി ഇരകളുടെ പേരു പറയാതിരിക്കുന്നതു തെറ്റാണെന്നു സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍.
പീഡനം നടന്നു ദിവസങ്ങള്‍ കഴിയുമ്പോഴേ—ക്കും ഇരയുടെ പേര് അവരുടെ നാടിന്റേതായി മാറും. പിന്നീടതു സൂര്യനെല്ലിയും ഉന്നാവുമൊക്കെയായി നിലനില്‍ക്കും. ഇരയുടെ സംരക്ഷണത്തിനെന്ന പേരില്‍ നടക്കുന്ന അശാസ്ത്രീയമായ വിശകലനമായേ ഇതിനെ കാണാന്‍ കഴിയൂ. ഇരയുടെ പേര് ഊരിന്റെ പേരായി മാറിയിരിക്കുന്ന സ്ഥിതി മാറണമെന്നും അവര്‍ പറഞ്ഞു.
ലെന്‍സ്‌ഫെഡ് സംഘടിപ്പിച്ച സംസ്ഥാന വനിതാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം സി ജോസഫൈന്‍. നിര്‍മാണ മേഖലയില്‍ ജോലി ചെയ്തുവരുന്ന സാങ്കേതിക വിദഗ്ധരായ വനിതകളെ കൂടുതല്‍ ഉയര്‍ച്ചകളിലേക്ക് എത്തിക്കാന്‍ പ്രേരകമാക്കുക എന്ന ലക്ഷ്യത്തിനാണു ലെന്‍സ് ഫെഡ് തുടക്കംകുറിച്ചത്. ലെന്‍സ് ഫെഡ് സംസ്ഥാന പ്രസിഡന്റ ആര്‍ കെ മണിശങ്കര്‍ അധ്യഷത വഹിച്ചു. ജില്ലാ വനിതാ കണ്‍വീനര്‍മാര്‍ക്കു പുറമെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം സനില്‍കുമാര്‍, ഖജാഞ്ചി സി എസ് വിനോദ്, യു എ ഷബീര്‍, ടി സി വി ദിനേഷ് കുമാര്‍, അനില്‍കുമാര്‍ പൊന്‍കുന്നം പങ്കെടുത്തു.
Next Story

RELATED STORIES

Share it