Flash News

പീഡനക്കേസിലെ പ്രതിയായ അധ്യാപകന് പുനര്‍നിയമനം



തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കണ്ണൂര്‍ മാടായി സ്‌കൂളിലെ അധ്യാപകന്‍ എ അനില്‍കുമാറിനെ സര്‍വീസില്‍ തിരിച്ചെടുത്തു. ഐടി @ സ്‌കൂളില്‍ മാസ്റ്റര്‍ ട്രെയിനറായി കൊല്ലം ജില്ലയിലാണ് നിയമനം നല്‍കിയിരിക്കുന്നത്. അനില്‍കുമാര്‍ പ്രതിയായ പോക്‌സോ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും വിചാരണ പൂര്‍ത്തിയായിട്ടില്ല. ഇയാള്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്‍കിയ അപ്പീലിന്‍മേലാണ് പുനര്‍നിയമനം നല്‍കിയത്. ഇതിന് നിയമവകുപ്പിന്റെ ഉപദേശവും ലഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it