Idukki local

പീഡനം; യുവാവ് റിമാന്‍ഡില്‍



മല്ലപ്പള്ളി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍. ചുട്ടുമണ്‍ ആറുപടിഞ്ഞാംകുഴിയില്‍ അജു കെ മാത്യുവിനെ (28) ആണ് മല്ലപ്പള്ളി സിഐ കെ സലീം, പെരുമ്പെട്ടി എസ്‌ഐ സി ടി സഞ്ജയ് നേതൃത്വത്തില്‍ സംഘം അറസ്റ്റ് ചെയ്തത്. കണ്ടംപേരൂര്‍ സ്വദേശിനിയായ യുവതിയുമായി വിവാഹം നടത്തുന്നതിന് ആലോചനകള്‍ നടന്നിരുന്നുവെന്നും ഇതെ തുടര്‍ന്നു യുവതിയുമായി അജി കൂടുതല്‍ അടുപ്പത്തിലായതായും പോലീസ് പറഞ്ഞു. പിന്നീട് ഗര്‍ഭിണിയായ യുവതിയുടെ ഗര്‍ഭം അലസിപ്പിച്ചതിനുശേഷം വിവാഹത്തില്‍ നിന്നു പിന്തിരിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it