പീഡനം; ബിജെപി നേതാവ് അറസ്റ്റില്‍

വാരാണാസി: യുവതിയെ ലോഡ്ജില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി നേതാവ് കനയ്യലാല്‍ മിശ്രയാണ് വാരാണാസിയില്‍ അറസ്റ്റിലായത്. ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞാണ് കനയ്യലാല്‍ യുവതിയെ വിളിച്ചുവരുത്തിയത്. റൂമിലേക്ക് കയറിയപ്പോള്‍ കനയ്യലാല്‍ യുവതിയെ ആക്രമിക്കുകയായിരുന്നു. ബദോഹി ബിജെപി മുന്‍ ജില്ലാ പ്രസിഡന്റാണ് കനയ്യലാല്‍. നേരത്തേ ജോലിയുമായി ബന്ധപ്പെട്ട് നിരവധി തവണ യുവതി കനയ്യലാലിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഓഫിസിലെ വനിതാ ജീവനക്കാരിയെ പരിചയപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയത്.
Next Story

RELATED STORIES

Share it