palakkad local

പീഡനം: പ്രതിക്ക് 10 വര്‍ഷം തടവും പിഴയും

പാലക്കാട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അംബികാപുരം തോണിപ്പാളയം സ്വദേശി മണികണ്ഠന്‍ (26) നെയാണു പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്നത്തെ സി ഐ ആര്‍ ഹരിപ്രസാദാണ് അന്വേഷിച്ചത്.
പരാതിക്കാര്‍ക്ക് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസ്‌ക്യൂട്ടര്‍ ലതാ ജയരാജ് ഹാജരായി. പിഴ തുക ഇരയ്ക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടു. അല്ലാത്തപക്ഷം ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം.
Next Story

RELATED STORIES

Share it