പീഡനം: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

കാസര്‍കോഡ്: അനാഥാലയത്തിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന കേസിലെ പ്രതിയെ ജീവപര്യന്തം തടവിനും 30,000 രൂപ പിഴയടക്കാനും ജില്ലാ സെഷന്‍സ് കോടതി(ഒന്ന്) ജഡ്ജി കെ സനല്‍കുമാര്‍ ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. 2012ലെ കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമപ്രകാരമാണ് ശിക്ഷ. മധ്യപ്രദേശ് സബ് ലര്‍ സഭ മാളന്ത് ജില്ലയിലെ അജബ്കുമാര്‍ ചര്‍വെ(23)യെയാണ് ശിക്ഷിച്ചത്. 2015 ജനുവരി 23ന് വെള്ളരിക്കുണ്ടിലെ ഒരു അനാഥാലയത്തിലെ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന കേസിലാണ് ശിക്ഷ. ഇതേ അനാഥാലയത്തില്‍ ജീവനക്കാരനായിരുന്നു പ്രതി.
Next Story

RELATED STORIES

Share it