പീഡനം ചെറുത്ത പെണ്‍കുട്ടിയുടെ ദേഹത്ത് യുവാവ് തീക്കൊളുത്തി

രാജ്ഗഡ്: മധ്യപ്രദേശില്‍ ലൈംഗിക പീഡനത്തെ ചെറുത്ത 13കാരിയായ ദലിത് പെണ്‍കുട്ടിയെ യുവാവ് തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. 50 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നു പോലിസ് പറഞ്ഞു. മധ്യപ്രദേശിലെ സുസ്താനി ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. രക്ഷിതാക്കള്‍ ജോലിക്കു പോയ സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നു പോലിസ് അറിയിച്ചു. ആക്രമണത്തെ ചെറുത്ത് വീട്ടില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ ദേഹത്ത് ഇയാള്‍ മണ്ണെണ്ണയൊഴിച്ചു തീക്കൊളുത്തുകയായിരുന്നു. പ്രതിയെ പോലിസ് കസ്റ്റഡിയിലെടുത്തു. പോക്‌സോ പ്രകാരം കേസെടുത്തു.
Next Story

RELATED STORIES

Share it