thrissur local

പീഡനം: കായികാധ്യാപകനും അസിസ്റ്റന്റ് വാര്‍ഡനുമായ യുവാവിനെ അറസ്റ്റ് ചെയ്തു

വാടാനപ്പള്ളി: പതിമൂന്ന് വയസ്സുകാരനായ വിദ്യാര്‍ത്ഥിക്ക് പീഡനം കായികാദ്യാപകനും അസിസ്റ്റന്റ് വാര്‍ഡനുമായ  യുവാവിനെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി  ഫാറൂഖ് നഗര്‍ ശന്തിറോഡിലെ ശഹീദ് ഫൈസല്‍ ഓര്‍ഫനേജിലെ  കായികാദ്യാപകനും. അസിസ്റ്റന്റ് വാര്‍ഡനുമായ മലപ്പുറം കുറ്റിപ്പുറം തൃക്കങാപുരം സ്വദേശി ക്കൊട്ടിശാലില്‍ ഹൗസില്‍ അബൂബക്കര്‍ സിദ്ധീഖ് (26) നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വാടാനപ്പള്ളി ഓര്‍ഫനേജിലെ അന്തോവാസിയായ മലപ്പുറം സ്വദേശിയായ വിദ്യാര്‍ത്ഥി പതി മൂന്ന് വയസ്സുകാരനെ സ്‌കൂള്‍ ബസ്സില്‍ നിന്നും പുറത്തേക്ക് തുപ്പി എന്നാരോപിച്ച് കായികാദ്യാപകനും അസിസ്റ്റന്റ് വാര്‍ഡനുമായ.  അബൂബക്കര്‍ സിദ്ധീഖ് പതിമൂന്ന് കാരനായ വിദ്യാര്‍ത്ഥിയെ തല ചുമരിലിടിക്കുകയും മര്‍ദ്ധിക്കുകയും ചെയ്തു വെന്നും തുടര്‍ന്ന് നെറ്റിയില്‍ വലതുഭാഗത്ത് പൊട്ടുകയും മൂന്ന് സ്റ്റിച്ച് എടുകയും ചെയ്തു. ച തുടര്‍ന്ന് വാടാനപ്പള്ളി പൊലീസ് സ്‌റ്റേഷനിലെത്തിയ വിദ്യാര്‍ത്ഥിയുടെ മൊഴിയുടെ അറ്റിസ്ഥാനത്തില്‍ കേസെടുക്കുകയും  ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്ററുടെ സാനിദ്ധ്യത്തില്‍ വിദ്യാര്‍ത്ഥി യുടെ മൊഴി രേഖപ്പെടുത്തുകയും. 2005 ലെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം അദ്യാപകനെതിരെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. വൈകീട്ട് ചാവക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it