Flash News

പീഡനം:പോലീസ് നടപടിയെടുത്തില്ല;യുപിയില്‍ യുവതി ആത്മഹത്യ ചെയ്തു

പീഡനം:പോലീസ് നടപടിയെടുത്തില്ല;യുപിയില്‍ യുവതി ആത്മഹത്യ ചെയ്തു
X
ലഖ്‌നൗ: തന്നെ പീഡിപ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കാത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. മുസാഫര്‍ നഗറിലെ റായ്പുരിലാണ് സംഭവം. യുവതിയുടെ മൃതദേഹത്തിന് സമീപത്തു നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു.



ചുടുകട്ട നിര്‍മാണ തൊഴിലാളിയായിരുന്ന യുവതിയെ റായ്പൂര്‍ സ്വദേശികളായ രണ്ടു പേരാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ പരാതിയുമായി യുവതിയും ഭര്‍ത്താവും ഫുഗാന പോലീസ് സ്‌റ്റേഷനില്‍ എത്തിയെങ്കിലും കേസെടുക്കാന്‍ തയാറായില്ല. ഇതേതുടര്‍ന്ന് യുവതി വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ യുവതിയുടെ പരാതി സ്വീകരിക്കാതിരുന്ന എസ്.ഐ സുഭാഷ് ചന്ദയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. യുവതിയെ ഉപദ്രവിച്ചവര്‍ക്കെതിരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിനും ലൈംഗികോപദ്രവത്തിനും പോലീസ് കേസെടുത്തു.
Next Story

RELATED STORIES

Share it