പി സി ജോസഫിന് എതിരേ അച്ചടക്ക നടപടിയുണ്ടാവും

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മന്‍ കെ എം മാണിക്കെതിരേ പരസ്യ പ്രതികരണം നടത്തിയ സംസ്ഥാന ജനറല്‍ സെക്രട്ടറി പി സി ജോസഫിനെതിരേ അച്ചടക്ക നടപടിയുണ്ടാവും. വിമതനീക്കം നടത്തുന്ന ജോസഫിനെ ഒരുകാരണവശാലും അനുനയിപ്പിക്കേണ്ടെന്നാണ് മാണി ഗ്രൂപ്പ് തീരുമാനം. മല്‍സരിക്കാന്‍ സീറ്റ് നല്‍കില്ലെന്നും അറിയിച്ചിട്ടുണ്ട്. ഇതിനെ പി ജെ ജോസഫും എതിര്‍ത്തേക്കില്ല.
എന്നാല്‍, തനിക്കെതിരേ നടപടിയെടുത്താല്‍ മാണി കനത്തവില നല്‍കേണ്ടിവരുമെന്ന് പി സി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. സീറ്റ്പ്രശ്‌നം മൂലം പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് യുഡിഎഫില്‍ തുടരാനാണ് പി ജെ ജോസഫിന് താല്‍പര്യം. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ലെന്നാണ് ജോസഫ് വിഭാഗം നേതാക്കളുടെ നിലപാട്.
Next Story

RELATED STORIES

Share it