പി സി ജോര്‍ജ് രാഷ്ട്രീയത്തിലെ കൊടിയ വിഷം: പിഡിപി

കോട്ടയം: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസിര്‍ മഅ്ദനിയെയും കുടുംബത്തെയും നിരന്തരം ആക്ഷേപിക്കുന്ന പി സി ജോര്‍ജ് എംഎല്‍എ രാഷ്ട്രീയത്തിലെ കൊടിയ വിഷമാണെന്ന് പിഡിപി സംസ്ഥാന സെക്രട്ടറി എം എസ് നൗഷാദ് ആരോപിച്ചു. കോയമ്പത്തൂര്‍ കേസില്‍ തീര്‍ത്തും നിരപരാധി എന്ന് കണ്ട് മഅ്ദനിയെ നിരുപാധികം മോചിപ്പിച്ചിരുന്നു. കോയമ്പത്തൂര്‍ സ്‌പെഷ്യല്‍ കോടതിയുടെ വിധിയെ തമിഴ്‌നാട് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ കര്‍ണാടകയിലെ ബംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്ദനിക്കെതിരേ ഒരു തെളിവ് പോലും ഹാജരാക്കാന്‍ കര്‍ണാടക പോലിസിനോ പ്രോസിക്യൂഷനോ കഴിഞ്ഞില്ല. എന്നാല്‍ മഅ്ദനി കുറ്റക്കാരനാണെന്നും തെളിവ് എന്റെ കൈയില്‍ ഉണ്ടെന്നും പി സി ജോര്‍ജ് എന്തര്‍ഥത്തിലാണു പറയുന്നതെന്ന് അറിയില്ല. മാന്യതയും മര്യാദയും സത്യസന്ധതയും ഉണ്ടെങ്കില്‍ പി സി ജോര്‍ജ് കേരളീയ സമൂഹത്തിനു മുമ്പില്‍ ആ തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാവണമെന്നും നൗഷാദ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it