Flash News

പി സി ജോര്‍ജ് അപമാനിക്കുന്നു, ജസ്‌നയുടെ കുടുംബം ഹൈക്കോടതിയില്‍

പി സി ജോര്‍ജ് അപമാനിക്കുന്നു, ജസ്‌നയുടെ കുടുംബം ഹൈക്കോടതിയില്‍
X


കോട്ടയം: ജസ്‌ന തിരോധാന കേസില്‍ രാഷ്ട്രീയ നേതാക്കള്‍ പ്രസ്താവനകളില്‍ മിതത്വം പാലിക്കണമെന്ന്  ഹൈക്കോടതി
ആവശ്യപ്പെട്ടു. ആവശ്യമില്ലാത്ത അഭിപ്രായ പ്രകടനങ്ങള്‍ ഒഴിവാക്കണമെന്നും ഹൈക്കോടതി താക്കീത് നല്‍കി.അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളും അഭിപ്രായപ്രകനങ്ങലും ഒഴിവാക്കണെമെന്ന് ജസ്‌നയുടെ തിരോധാനവുമായി ബന്ധപെട്ട ഹര്‍ജി പരിഗണിക്കവെയാണ് കോടതി വ്യക്തമാക്കിയത്.വാദത്തിനിടെ, ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പി സി ജോര്‍ജ് എംഎല്‍എ നടത്തിയ പ്രസ്താവന അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ജസ്‌നയുടെ കുടുംബം ആരോപിച്ചു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയ നേതാക്കള്‍ മിതത്വം പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്.
അതേസമയം കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന കേസ് പരിഗണിക്കുന്നത് 25ലേക്ക് മാറ്റി.ജസ്‌നയുടെ തിരോധാനം സംബന്ധിച്ച് നടക്കുന്ന അപവാദ പ്രചാരണത്തിനെതിരെ ജസ്‌നയുടെ സഹോദരി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. സഹോദരിയെ കാണാതായതിന്റെ ദുഃഖത്തില്‍ കഴിയുന്ന തങ്ങളെ കൂടുതല്‍ തളര്‍ത്തുന്ന വിധത്തിലാണ് പലരും അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അതില്‍നിന്ന് പിന്മാറണമെന്നും ജസ്‌നയുടെ സഹോദരി ജെസി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറയുന്നു. ജസ്‌നയുടെ വീട്ടുകാരുടെ പെരുമാറ്റത്തില്‍ സംശയങ്ങളുണ്ടെന്നും പിതാവിനെ ചോദ്യംചെയ്താല്‍ ജസ്‌നയുടെ തിരോധനത്തിന്റെ ചുരുളഴിയുമെന്നും പി സി ജോര്‍ജ് ആരോപണം ഉന്നയിച്ചിരുന്നു. ഇത് അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ജസ്‌നയുടെ കുടുംബം രംഗത്തുവന്നത്.
Next Story

RELATED STORIES

Share it