പി സി ജോര്‍ജിനോട് വിശദീകരണം തേടും: സ്പീക്കര്‍

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരായ പരാമര്‍ശത്തില്‍ പി സി ജോര്‍ജിനോട് വിശദീകരണം തേടുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. നിയമസഭാംഗം നിയമവ്യവസ്ഥയെ അവഹേളിക്കുംവിധം സംസാരിക്കാന്‍ പാടില്ല. കന്യാസ്ത്രീക്കെതിരേ ജോര്‍ജ് മോശം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചതിനു പിന്നാലെയാണ് നടപടികള്‍ ഊര്‍ജിതമാവുന്നത്. ജലന്ധര്‍ ബിഷപ്പിനെതിരേ പരാതി നല്‍കിയ കന്യാസ്ത്രീയെയും കുടുംബാംഗങ്ങളെയും കടുത്ത ഭാഷയിലാണ് പി സി ജോര്‍ജ് ഇന്നലെയും വിമര്‍ശിച്ചത്.
Next Story

RELATED STORIES

Share it