Flash News

പി രാജീവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററും പ്രകടനവും

പി രാജീവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററും പ്രകടനവും
X
P_rajeev

കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയും മുന്‍ രാജ്യസഭ അംഗവുമായ പി രാജീവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രകടനം. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇടക്കൊച്ചിയിലാണ് പ്രകടനം നടന്നത്. മണ്ഡലത്തിലെ പലപ്രദേശങ്ങളിലുമ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ക്ക് വേണ്ടത് ജനമനസ് തൊട്ടറിഞ്ഞ ജനനായകനെയാണ്, അഴിമതി ഭരണം തുലയാനായി നല്ലൊരു നാളെ പുലരാനായി യുവത്വത്തിന്റെ പ്രതീകമായ രാജീവിനെ സ്ഥാനാര്‍ഥിയാക്കുക എന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍. ഒരു ഫെയ്‌സ് ബുക്ക് കൂട്ടായ്മയുടെ പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.   [related]
Next Story

RELATED STORIES

Share it