kasaragod local

പി ബി അബ്ദുര്‍റസാഖ്: വികസന പട്ടിക നിരത്തി രണ്ടാം തവണ

മഞ്ചേശ്വരം: ഒരിക്കല്‍ കൈവിട്ടുപോയ മഞ്ചേശ്വരം മണ്ഡലം തിരിച്ചുപിടിച്ച പി ബി അബ്ദുര്‍റസാഖ് രണ്ടാം അങ്കത്തിന് 2006ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിന്റെ ശക്തനായ നേതാവും 19 വര്‍ഷം മഞ്ചേശ്വരം എംഎല്‍എയുമായിരുന്ന ചെര്‍ക്കളം അബ്ദുല്ലയെ കന്നിയങ്കത്തില്‍ സിപിഎമ്മിലെ അഡ്വ. സി എച്ച് കുഞ്ഞമ്പു ആറായിരത്തോളം വോട്ടിന് പരാജയപ്പെടുത്തി വിജയം കൊയ്തിരുന്നു.
ഈ മണ്ഡലം തിരിച്ചുപിടിക്കാന്‍ 2011ല്‍ പാര്‍ട്ടി നിയോഗിച്ചത് വ്യവസായ പ്രമുഖനും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി ബി അബ്ദുര്‍റസാഖിനെയായിരുന്നു. ബിജെപിയിലെ കെ സുരേന്ദ്രനെ 5828 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി അബ്ദുര്‍റസാഖ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി.
മഞ്ചേശ്വരം മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ ചികില്‍സാ സഹായ നിധിയില്‍ നിന്ന് നിരവധി പേര്‍ക്കാണ് ഇദ്ദേഹം മുഖേന സഹായം ലഭിച്ചത്. മഞ്ചേശ്വരം താലൂക്ക്, മഞ്ചേശ്വരം തുറമുഖം, ഉര്‍ദു അക്കാദമി, ഗോവിന്ദപൈ ഗിളിവിണ്ടു പദ്ധതി, കുമ്പള ഐടിഐ തുടങ്ങി നിരവധി വികസന പദ്ധതികളാണ് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ മണ്ഡലത്തില്‍ നടപ്പാക്കിയത്.
പ്രഭാകരന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം മണ്ഡലത്തില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ചെങ്കള പഞ്ചായത്ത് പ്രസിഡന്റായി പൊതുരംഗത്തേക്ക് വന്ന ഇദ്ദേഹം പിന്നീട് ജില്ലാ പഞ്ചായത്തംഗവും ഒരു വര്‍ഷത്തോളം ജില്ലാ പഞ്ചായത്ത്പ്രസിഡന്റുമായിരുന്നു. സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ നിറ സാന്നിധ്യമായ ഇദ്ദേഹം ഏഴോളം ഭാഷകള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
കന്നഡ, തുളു, തെലുങ്ക്, തമിഴ്, മലയാളം, ഉര്‍ദു, ഹിന്ദി,കൊങ്കിണി ഭാഷകള്‍ കൈകാര്യം ചെയ്യുന്നു. 1955 ഒക്ടോബര്‍ ഒന്നിനാണ് ജനനം. ബീരാന്‍ മൊയ്തീന്‍ ഹാജി-ബീഫാത്തിമ ദമ്പതികളുടെ മകനാണ്. നായന്മാര്‍മൂല താജ് നഗര്‍ എസ്എസ് മന്‍സിലിലാണ് താമസം. ഭാര്യ: സഫിയ. ക്രൂസ് ഡയറക്ടറായും സേവനം അനുഷ്ടിച്ചിരുന്നു.കാസര്‍കോടുകാര്‍ ആദരപൂര്‍വ്വം റദ്ദുച്ച എന്ന് വിളിക്കുന്ന പി ബി അബ്ദുര്‍റസാഖ് മഞ്ചേശ്വരം മണ്ഡലത്തില്‍ തന്റെ രണ്ടാംഅങ്കണത്തിന് ഒരുക്കം തുടങ്ങി.
Next Story

RELATED STORIES

Share it