Flash News

പി ജെ ആന്റണി സ്മാരക പുരസ്‌കാരം നിലമ്പൂര്‍ ആയിഷയ്ക്ക്

പി ജെ ആന്റണി സ്മാരക പുരസ്‌കാരം നിലമ്പൂര്‍ ആയിഷയ്ക്ക്
X


തൃശൂര്‍: പാര്‍ട്ട് ഒ എന്‍ ഒ ഫിലിംസ് തൃശൂരിന്റെ 18ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഭരത് പി ജെ ആന്റണി സ്മാരക നാടക, സിനിമാ അഭിനയ പ്രതിഭ അവാര്‍ഡ് നിലമ്പൂര്‍ ആയിഷയ്ക്ക് നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 11,111 രൂപയും ശില്‍പി മണികണ്ഠന്‍ കിഴക്കൂട്ട് രൂപകല്‍പ്പന ചെയ്ത ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ജൂണ്‍ 12, 13, തീയതികളിലായി സംഘടിപ്പിക്കുന്ന ഭരത് പി ജെ ആന്റണി സ്മാരക നാഷണല്‍ ഡോക്യു, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിന്റെ സമാപനത്തോടനുബന്ധിച്ച് ജൂണ്‍ 14 ന് വൈകീട്ട് 4.30 ന് തൃശൂര്‍ കേരള സാഹിത്യ അക്കാദമിയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അവാര്‍ഡ് സമ്മാനിക്കും. സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. കേരള സാഹിത്യ അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍ നിലമ്പൂര്‍ ആയിഷയെ പൊന്നാട ചാര്‍ത്തി ആദരിക്കും. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനന്‍ ഭരത് പി ജെ ആന്റണി സ്മാരക പ്രഭാഷണം നടത്തും. കേരളത്തിലെ 20 ഓളം കലാ, സാംസ്‌കാരിക സംഘടനകള്‍ നിലമ്പൂര്‍ ആയിഷയെ ചടങ്ങില്‍ സമാദരിക്കും. അവാര്‍ഡ് സമര്‍പ്പണത്തോടനുബന്ധിച്ച് ഒ എന്‍ വി കുറുപ്പിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ചേര്‍പ്പ് സാധകം സംഗീതാലയം ഒരുക്കുന്ന ഗാന സമര്‍പ്പണ സന്ധ്യയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ അവാര്‍ഡ് ജൂറി ചെയര്‍മാനും സംഗീത സംവിധായകനുമായ വിദ്യാധരന്‍ മാസ്റ്റര്‍, വൈസ് ചെയര്‍മാന്‍ ഡോ. സി രാവുണ്ണി, ജൂറി അംഗങ്ങളായ ബിന്നി ഇമ്മട്ടി, ചാക്കോ ഡി അന്തിക്കാട്, ശില്‍പി മണികണ്ഠന്‍ കിഴക്കൂട്ട് പങ്കെടുത്തു.
Next Story

RELATED STORIES

Share it