kannur local

പി ജയരാജന് സ്വീകരണം നല്‍കി

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ജാമ്യവ്യവസ്ഥയില്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന വിലക്ക് അവസാനിച്ച സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് സിപിഎം പ്രവര്‍ത്തകര്‍ ഉജ്വല സ്വീകരണം നല്‍കി. മാഹി അതിര്‍ത്തിയില്‍ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയില്‍ തുറന്ന വാഹനത്തിലാണ് ജയരാജനെ കണ്ണൂരിലേക്ക് ആനയിച്ചത്. നിരവധി ബൈക്കുകളും വാഹനങ്ങളും അകമ്പടി ചേര്‍ന്നു.
വിവിധ സ്ഥലങ്ങളിലും സ്വീകരണം നല്‍കി. വൈകീട്ട് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ നടന്നസ്വീകരണപരിപടിയില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. സ്വീകരണ പൊതുയോഗം സിപിഎം സംസ്ഥന സെക്രട്ടേറിയറ്റംഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ബിജെപിയുടെ കേന്ദ്രമന്ത്രിയല്ല പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വിചാരിച്ചാലും സിപിഎമ്മിനെ തെരുവില്‍ നേരിടാനാവില്ലെന്നും അത്തരം ഓലപ്പാമ്പ് കാട്ടി സിപിഎമ്മിനെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ അക്രമിസംഘം സിപിഎമ്മിനെ കണ്ണൂരില്‍ ഇതുവരെ തെരുവില്‍ നേരിട്ടിട്ടില്ല.
മനോജ് വധക്കേസില്‍ സിപിഎമ്മിനെതിരേ ബിജെപി, കോ ണ്‍ഗ്രസ്, സിബിഐ എന്നിങ്ങനെ മൂന്നു മേഖലകളിലായാണ് ഗൂഢാലോചന നടന്നത്. ആര്‍എസ്എസിന്റെ ആക്രമണങ്ങളെ കോണ്‍ഗ്രസ് പരോക്ഷമായി സഹായിച്ചു. ജയരാജനെയും സിപിഎമ്മിനെയും ഇനിയും തകര്‍ക്കാന്‍ ശ്രമങ്ങളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. നിയുക്ത മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന സമിതിയംഗം എം വി ജയരാജന്‍, സിപിഐ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാര്‍, പനോളി ലക്ഷ്മണന്‍, കുഞ്ഞികൃഷ്ണന്‍, അഡ്വ. ഹാഷിം, മേയര്‍ ഇ പി ലത, പി സതീദേവി സംസാരിച്ചു.
Next Story

RELATED STORIES

Share it