പി ജയരാജന്റെ ഹരജി മാറ്റി

തലശ്ശേരി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജാമ്യ വ്യവസ്ഥ പ്രകാരം കണ്ണൂര്‍ ജില്ലയില്‍ പ്രവേശനാനുമതി നിഷേധിക്കപ്പെട്ട സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ ജില്ലാ പ്രവേശനാനുമതി ഹരജി മെയ് അഞ്ചിലേക്ക് മാറ്റി. മൂന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി രാജ്കുമാരയാണ് കേസ് മാറ്റിയത്. സിബിഐക്കു വേണ്ടി അഡ്വ. വിജയയും പി ജയരാജനു വേണ്ടി അഡ്വ. കെ വിശ്വനും ഹാജരായി. അതേസമയം, കേസില്‍ ജില്ലയില്‍ പ്രവേശാനാനുമതി നിഷേധിക്കപ്പെട്ട പ്രതികളായ രാമചന്ദ്രന്‍, പ്രകാശ ന്‍, കൃഷ്ണന്‍ എന്നിവര്‍ക്ക് വോട്ട് ചെയ്യാന്‍ മെയ് 16ന് ഒരു ദിവസത്തേക്ക് കോടതി ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി.
Next Story

RELATED STORIES

Share it